ഇസ്‌ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാൻ ട്രെയിൻ സർവീസായ സംഝോദ എക്സ്പ്രസ് പാക്കിസ്ഥാൻ നിർത്തിവച്ചു. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഇന്ത്യ-പാക് സംഘർത്തെ തുടർന്നാണ് നടപടി. ലാഹോറിൽനിന്നും തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ട്രെയിൻ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ഇന്നത്തെ സർവീസ് നിർത്തിവച്ചതായും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് തുടരില്ലെന്നും പാക് ടെലിവിഷന്‍ ചാനലായ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്നു 16 യാത്രക്കാരുമായി ലാഹോറിൽനിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് സർവീസ് നിർത്തിയത്. മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തിയതോടെ ഇന്ത്യയിലേക്കുളള യാത്രക്കാർ ലാഹോർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിലേക്ക് പോകുന്ന സംഝോദ എക്സ്പ്രസിന്റെ സർവീസ് ഇന്ത്യ നിർത്തിയിട്ടില്ല. ട്രെയിൻ സർവീസ് തുടരുമെന്നാണ് ഇന്നലെ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് ഇന്ത്യയിൽനിന്നും ട്രെയിൻ സർവീസ് നടത്തുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. 1976 ജൂലൈ 22 നാണ് സർവീസ് തുടങ്ങിയത്. ആഴ്ചയിൽ രണ്ടു ദിവസമാണ് ഇരുരാജ്യങ്ങളിലേക്കും ട്രെയിൻ സർവീസ് നടത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ