സംഝോത സ്ഫോടനക്കേസ്: വിധി പറയുന്നത് മാർച്ച് 14ലേയ്ക്ക് മാറ്റി

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയുടെ മകൾ കൂടുതൽ തെളിവുകൾ സമർപ്പിക്കാനുണ്ടെന്ന് കാട്ടി ഹർജി സമർപ്പിച്ചതിനെതുടർന്നാണ് വിധി പറയുന്നത് മാറ്റി വെച്ചത്

Samjhauta Express blast, സംഝോത എക്സപ്രസ്, Samjhauta Express blast case, എൻഐഎ കോടതി, 2007 Samjhauta Express blast case, വിധി, India Pakistan Samjhauta Express blast, Swami Aseemanand,ഐഇമലയാളം, Iemalayalam, Naba Kumar Sarka, samjhauta express blast case news,

സംഝോത സ്ഫോടക്കേസിൽ വിധി പറയുന്നത് മാർച്ച് 14ലേയ്ക്ക് മാറ്റി. പഞ്ച്കുളയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയുടെ മകൾ കൂടുതൽ തെളിവുകൾ സമർപ്പിക്കാനുണ്ടെന്ന് കാട്ടി ഹർജി സമർപ്പിച്ചതിനെതുടർന്നാണ് വിധി പറയുന്നത് മാറ്റി വെച്ചത്.

പാക്കിസ്ഥാനികളായ 13 സാക്ഷികൾക്ക് കൂടുതൽ തെളിവുകൾ സമർപ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. രഹില വാഖിൽ എന്ന വ്യക്തിയുടെ പേരിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇവർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മകളാണ്. ആകെ 68 പേരാണ് സംഝോത സ്ഫോടത്തിൽ കൊല്ലപ്പെട്ടത്.

2007 ഫെബ്രുവരി 18 ന് ഹരിയാനയിലെ പാനിപത്തിൽ വെച്ച് നടന്ന സ്‌ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. 43 പാക്കിസ്ഥാനികളും 10 ഇന്ത്യക്കാരും തിരിച്ചറിയാൻ സാധിക്കാത്ത് 15 പേരുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 12 ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു.

എട്ട് പ്രതികളുള്ള കേസിൽ സ്വാമി അസീമാനന്ദ്, ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി, എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇതിൽ ജാമ്യ ലഭിച്ച സ്വാമി അസീമാനന്ദ് ഒഴികെ ബാക്കിയുള്ളവർ ഇപോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിലെ മുഖ്യ സൂത്രധാരൻ സുനിൽ ജോഷി 2007 ൽ കൊല്ലപ്പെട്ടിരുന്നു. രാമചന്ദ്ര കൽസൻഗരാ, സന്ദീപ് ധാഗൊ, അമിത് എന്നീ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Samjhauta express blast case court verdict

Next Story
നോട്ടുനിരോധനം പ്രഖ്യാപിച്ചത് റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം ലഭിക്കാതെ; വിവരാവകാശ രേഖ പുറത്ത്modi, മോദി, demonetization, നോട്ട് നിരോധനം, RBI,ആർബിഐ, RTI, വിവരാവകാശ രേഖ, BJP, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com