ക്രൂയിസ് മയക്കുമരുന്ന് കേസ്: സമീർ വാങ്കഡെയെ ഒഴിവാക്കി

വാങ്കഡെക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയത്

Sameer Wankhede, Sameer Wankhede news, cruise ship drugs bust case, Aryan Khan drugs case, Aryan Khan, Indian Express, NCB, എൻസിബി, ആര്യൻ ഖാൻ, സമീർ വാങ്കഡെ, Malayalam News, IE Malayalam

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ക്രൂയിസ് മയക്കുമരുന്ന് വേട്ട കേസിൽ നിന്ന് നാർകോടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ ഒഴിവാക്കി. വാങ്കഡെക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയത്.

എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനും നടൻ അർമാൻ കോഹ്‌ലിയും ഉൾപ്പെട്ട അഞ്ച് കേസുകളും മയക്കുമരുന്ന് വേട്ട കേസും എൻസിബിയുടെ മുംബൈ യൂണിറ്റിൽ നിന്ന് ഡൽഹി ഓപ്പറേഷൻസ് യൂണിറ്റിലേക്ക് മാറ്റി.

കേസുകൾ കൈമാറാൻ താൻ നേരത്തെ ശ്രമിച്ചിരുന്നെന്ന് സംഭവവികാസത്തെക്കുറിച്ച് സംസാരിച്ച വാങ്കഡെ പറഞ്ഞു.

ആര്യനെ വിട്ടയക്കുന്നതിനായി ഏജൻസി ഉദ്യോഗസ്ഥരും സ്വതന്ത്ര സാക്ഷികളും ചേർന്ന് 25 കോടി രൂപ തട്ടിയെടുത്തുവെന്ന് ക്രൂയിസ് ഷിപ്പ് കേസിലെ സാക്ഷി പ്രഭാകർ സെയിൽ ഉന്നയിച്ച ആരോപണങ്ങളിൽ വാങ്കഡെ എൻസിബി വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. അതേസമയം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് എൻസിബി ഉദ്യോഗസ്ഥൻ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

Also Read: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം: ഒരു മാസത്തിന് ശേഷം രാജി പിൻവലിച്ച് സിദ്ദു

എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ ചുമത്തിയ പണം തട്ടൽ, അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രവൃത്തി ദിവസങ്ങൾ മുൻകൂട്ടി അറിയിക്കാതെ അറസ്റ്റ് ചെയ്യില്ലെന്ന് മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

താനുൾപ്പെടെയുള്ള എൻസിബി ഉദ്യോഗസ്ഥർക്കെതിരെയുള്ള പണം തട്ടൽ സംബന്ധിച്ച പരാതികളിൽ മുംബൈ പോലീസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sameer wankhede removed from aryan khan drugs case

Next Story
സിറോ മലബാർ സഭ വിറ്റ ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയെന്ന് സർക്കാർ ഹൈക്കോടതിയിൽKerala High Court, court, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com