scorecardresearch
Latest News

സ്വവര്‍ഗ വിവാഹം: സംസ്ഥാനങ്ങളുടെ നിലപാട് തേടിയതായി കേന്ദ്രം സുപ്രീം കോടതിയില്‍

ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഭരണഘടനാ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.

SC-LGBTQI-1

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയതായി കേന്ദ്രം സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത അംഗീകാരം നല്‍കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഭരണഘടനാ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.

വിവാഹം കണ്‍കറന്റ് ലിസ്റ്റ് ആയതിനാല്‍ വാദം പുരോഗമിക്കുകയാണെന്ന് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കണ്‍കറന്റ് ലിസ്റ്റിന് കീഴിലുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്.

വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയത് മികച്ച തീരുമാനമാണെന്നും വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാദം കേള്‍ക്കുന്നുമെന്ന് അറിയാന്‍ കഴിയുമെന്നും ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തലവനായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു.

കേസില്‍ ഇന്നലെ പരിഗണിച്ചപ്പോള്‍ വ്യക്തിനിയമങ്ങളുടെ പരിധിയില്‍ നിന്ന് വ്യക്തത വരുത്തുമെന്നും എന്നാല്‍ 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് (എസ്എംഎ) പ്രകാരം അവകാശം നല്‍കാനാകുമോ എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ‘സുപ്രിംകോടതിയുടെ പ്രഖ്യാപനത്തിലൂടെ മാത്രമേ സ്വവര്‍ഗരതിക്ക് ദുഷ്‌കീര്‍ത്തി ചാര്‍ത്തുന്നുള്ളൂ. ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകളില്‍ സ്വകാര്യത വേണം, പൊതു സ്ഥലങ്ങളില്‍ നുഷ്‌കീര്‍ത്തി നേരിടരുത്. അതിനാല്‍, മറ്റുള്ളവര്‍ക്ക് ലഭ്യമായ വിവാഹവും കുടുംബവും എന്ന ആശയം ഞങ്ങളും ആഗ്രഹിക്കുന്നു.
നമ്മുടെ സമൂഹത്തില്‍ വിവാഹവും കുടുംബവും ബഹുമാനിക്കപ്പെടുന്നു.’ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Same sex marriage supreme cour centre state views