Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ദേവസ്വം ബോർഡ് യോഗം ഒക്ടോബർ മൂന്നിന് ചേരും

ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിധി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കും ദേവസ്വം മന്ത്രി

Mandala Pooja Festival 2019 Date, Mandala Pooja in Sabarimala Temple,makaravilakku 2019, makaravilakku 2019 date, makaravilakku live, sabarimala makaravilakku 2019, sabarimala temple makaravilakku, sabarimala makaravilakku special trains, sabarimala makaravilakku travel, sabarimala temple makaravilakku, ശബരിമല മകരവിളക്ക്, ശബരിമല മകരവിളക്ക് എന്ന്, മകരവിളക്ക് ഉത്സവം, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ചു കൊണ്ടുളള സുപ്രീം കോടതി വിധി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. വളരെ സമാധാനപരമായി വസ്തുതകൾ ബോധ്യപ്പെടുത്തിയായിരിക്കും ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിധി സംബന്ധിച്ച് റിവ്യൂ ഹർജി പോയാലു ഇല്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല. ഇതുമായി ബന്ധപ്പെട്ട് ആർക്കും റിവ്യൂ ഹർജി നൽകാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ പതിനെട്ട് തുലാം മാസം ഒന്നിന് ശബരിമല നട തുറക്കുന്നതിനാൽ അതിന് മുമ്പ് ഇക്കാര്യത്തിൽ​ തീരുമാനമെടുക്കുക, എങ്ങനെ നടപ്പിലാക്കും എന്നതിനെ കുറിച്ച് പരിശോധിക്കുക എന്നതൊക്കെ സർക്കാരിനും ദേവസ്വം ബോർഡിനും ഈ​ വിധി നടപ്പാക്കാൻ അധികം സമയമില്ല എന്നതാണ് വ്യക്തമാക്കുന്നത്.

ശബരിമല വിധി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം അടുത്തമാസം ആദ്യം ചേരും. മൂന്നാം തീയതി ബുധനാഴ്ച യോഗം ചേർന്നേയ്ക്കുമെന്നാണ് വിവരം. അതേ ദിവസം തന്നെ ബോർഡ് തന്ത്രി കുടുംബാംഗങ്ങളുമായും ഈ വിഷയം ചർച്ച ചെയ്തേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്​ ആണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. അഞ്ചംഗ ബഞ്ചിൽ ഏക വനിതാ ജഡ്ജിയായിരുന്ന ഇന്ദു മൽഹോത്ര ഒഴികെ നാല് ജഡ്ജിമാരും സ്ത്രീപ്രവേശനത്തിന് അനുകൂലമായി വിധി പറഞ്ഞു. ഈ വിധിക്കെതിരെ ചില സംഘടനകളും വ്യക്തികളും റിവ്യൂ ഹർജി നൽകുന്നതിന്റെ സാധ്യതകൾ ആലോചിക്കുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Samarimala supreme court devaswam board

Next Story
ഇന്തോനേഷ്യയിൽ ഭൂകമ്പം, മരണം 384; ഇന്ന് ഉച്ചവരെ തുടർചലനങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com