ന്യൂഡൽഹി: പുൽവാമ ഭീകരക്രമണത്തിനു പാക്കിസ്ഥാന് തിരിച്ചടി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനുപിന്നാലെ ഇന്ത്യൻ വ്യോമസേനയെ അഭിവാദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരെ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയെന്നും ഭീകര ക്യാംപുകൾ പൂർണമായും തകർത്തുവെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് ആദ്യം ട്വീറ്റ് ചെയ്തത്. പുൽവാമ ഭീകരാക്രമണം നടന്ന് 12 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചതായുളള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പുലർച്ചെ 3.30 ഓടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും 1000 കിലോ ബോംബ് ഭീകര താവളങ്ങളില്‍ വര്‍ഷിച്ചെന്നും എഎൻഐയോട് വ്യോമസേന പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത് സംബന്ധിച്ച് ഇന്ത്യന്‍ വ്യോമസേന പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook