scorecardresearch

സൽമാൻ ഖാൻ ജയിലിൽ, വീഡിയോ പുറത്ത്

ജോധ്പൂർ സെൻട്രൽ ജയിലിലാണ് സൽമാൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്

ജോധ്പൂർ: കൃഷ്ണ മൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ 5 വർഷം തടവിന് വിധിച്ച സൽമാൻ ഖാനെ ജയിലിലേക്ക് മാറ്റി. ജോധ്പൂർ സെൻട്രൽ ജയിലിലാണ് സൽമാൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്. ഇന്നു മുഴുവൻ സൽമാൻ ജയിലിൽ കഴിയും. സൽമാന്റെ ജാമ്യ ഹർജി നാളെ ജോധ്പൂർ സെഷൻസ് കോടതി പരിഗണിക്കും. ശിക്ഷ 3 വർഷത്തിൽ കുറവായിരുന്നുവെങ്കിൽ സൽമാന് ഇന്നുതന്നെ ജാമ്യം ലഭിച്ചേനെ.

കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാന് 5 വർഷത്തെ തടവ് ശിക്ഷയാണ് ജോധ്പൂരിലെ വിചാരണ കോടതി വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചു. കേസിലെ കൂട്ടു പ്രതികളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്ര, നീലെ അടക്കമുളള 6 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. 20 വർഷത്തിനുശേഷമാണ് കേസിൽ വിധി പറഞ്ഞത്.

മാൻവേട്ടയുമായി ബന്ധപ്പെട്ട് 3 കേസുകളാണ് സൽമാൻ ഖാനെതിരെ ഉണ്ടായിരുന്നത്. ഇതിൽ 2 കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കി. ഒരു കേസിൽ 2006 ലും 2007 ലും സൽമാൻ ഖാൻ ഏതാനും ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോൾ സൽമാൻ ഖാനെ 5 വർഷം തടവിന് വിധിച്ചത്.

1998 ഒക്ടോബർ രണ്ടിനാണ് മൂന്നാമത്തെ കേസിനാസ്‌പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. സംഭവ സമയത്ത് മറ്റു താരങ്ങളും സൽമാനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Salman khan reaches jodhpur central jail

Best of Express