ജോധ്പൂർ (രാജസ്ഥാൻ): കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിലെ വിധി പ്രസ്താവം കേൾക്കുന്നതിനായി രാജസ്ഥാനിലെത്തിയ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഡ്രൈവറോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. സൽമാൻ ഖാൻ മുഖ്യപ്രതിയായ കേസിൽ സെയ്ഫും നടി തബുവും കൂട്ടുപ്രതികളാണ്.

വിമാനത്താവളത്തിൽ വന്നിറങ്ങിയ സെയ്ഫിനെ മാധ്യമങ്ങൾ ചോദ്യങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു. ഇതിൽനിന്നും രക്ഷ നേടാനായി സെയ്ഫ് കാറിൽ കയറി. എന്നിട്ടും മാധ്യമപ്രവർത്തകർ വിട്ടില്ല. കാറിന് അടുത്തെത്തി അവർ വീണ്ടും ചോദ്യം ചോദിച്ചു. ഉടൻ സെയ്ഫ് തന്റെ ഡ്രൈവറോട് ദേഷ്യപ്പെടുകയായിരുന്നു. ‘ഗ്ലാസ് ഉയർത്തി വണ്ടിയെടുത്ത്, അല്ലെങ്കിൽ ചെകിട്ടത് കിട്ടും’ എന്നായിരുന്നു സെയ്ഫ് ഡ്രൈവറോട് പറഞ്ഞത്.

കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിലാണ് ജോധ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധി പറയുന്നത്. കേസിന്റെ വിചാരണ മാർച്ച് 28 ന് പൂർത്തിയായിരുന്നു. സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവർ കേസിലെ പ്രതികളാണ്.

1998 ലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. സംഭവ സമയത്ത് മറ്റു താരങ്ങളും സൽമാനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ