ഉത്തർപ്രദേശിൽ ദളിത്-ഠാക്കൂർ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

ശരണാപ്പൂരിൽ ദളിത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്

ലക്നൗ: ഉത്തർപ്രദേശിലെ ശരണാപ്പൂരിൽ ദളിത് – ഠാക്കൂർ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ശരണാപ്പൂരിൽ ദളിത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. മഹാറാണ പ്രതാപിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെയാണ് ദളിത് യുവാവ് കൊല്ലപ്പെട്ടത്.

സംഘർഷത്തിനിടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും സംഘർഷത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങൾക്കും തീവെച്ചിട്ടുണ്ട്. സ്ഥലത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. ഇരു വിഭാഗങ്ങളും തമ്മിൽ സ്ഥിരം സംഘർഷം നടക്കുന്ന പ്രദേശമാണ് ഇത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Saharanpur on edge again as violence breaks out between dalits and thakurs

Next Story
നയന പൂജാരി ബലാത്സംഗ കേസ്: മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് പൂനെ കോടതിNayana Pujari rape case, Nayana Pujari murder case, Nayana Pujari, Pune Nayana Pujari case, Death Penalty, judge L L Yenkar, Yogesh Raut, Mahesh Thakur, Vishwas Kadam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express