ലക്നൗ: ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​​ഹാ​റ​ൺ​പു​രി​ൽ ജാ​തി​സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പശ്ചാത്തലത്തിൽ സ്ഥലത്ത് കേന്ദ്രസേനയെ വിന്യസിച്ചു. മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി മു​ത​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. സഹരാൺപൂരിലെ ഇന്റർനെറ്റ് സംവിധാനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. കലാപത്തിൽ പങ്കെടുത്ത 24 പേ​രെ അ​റ​സ്​​റ്റു​ചെ​യ്​​തി​ട്ടു​ണ്ട്. 400 പേര് അടുങ്ങുന്ന കേന്ദ്രസേന സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്.

കലാപം ശമിപ്പിക്കുന്നതിനായി വീടുകൾ കയറി ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമവും അധികൃതർ നടത്തുന്നുണ്ട്. കലാപം തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തി എന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയായ ആദിത്യ മിശ്ര വീടുകളിൽ നേരിട്ട് എത്തിയാണ് ബോധവത്കരണ ശ്രമങ്ങൾ നടത്തുന്നത്.

ചൊ​വ്വാ​ഴ്​​ച സം​ഘ​ർ​ഷ​ത്തി​ൽ ദ​ലി​ത്​ യു​വാ​വ്​ ​െകാ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി​യു​ടെ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത്​ മ​ട​ങ്ങി​യ​വ​ർ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​യി​രു​ന്നു ആ​ശി​ഷ്​ എ​ന്ന യു​വാ​വ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ