ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാരൻപൂരിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ പ്രതിഷേധം. ദലിത് അവകാശങ്ങൾക്കായി പോരാടുന്ന ഭീം ആർമിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വിവിധ ദലിത് സംഘടനകളിൽനിന്നായി ആയിരക്കണക്കിന് പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. bhim army, dalit

ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ല. ഇതു മറികടന്നാണ് സംഘടന പ്രതിഷേധം സംഘടിപ്പിച്ചത്. ”5,000 പേരെ ഉൾക്കൊളളാനുളള ശേഷിയേ ജന്തർ മന്തറിനുളളൂ. അവിടെ ഇപ്പോൾതന്നെ ചില പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. അതിനാലാണ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതെന്ന്” ഡിസിപി ബി.കെ.സിങ് പറഞ്ഞു. bhim army, dalit

ഏതാനും ദിവസങ്ങൾക്കുമുൻപ് സഹാരൻപൂരിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഭീം ആർമിയുടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ