/indian-express-malayalam/media/media_files/uploads/2022/12/WhatsApp-Image-2022-12-24-at-10.50.49-AM-1.jpeg)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ശനിയാഴ്ച ഡല്‍ഹിയില്‍ പ്രവേശിച്ചതു മുതല്‍ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയില്‍ നിരവധി തവണ വീഴ്ചയുണ്ടായതായി കത്തില്‍ കെ.സി. വേണുഗോപാല്‍ ആരോപിക്കുന്നു. തിരക്കു നിയന്ത്രിക്കുന്നതിലും ഇസഡ്+ സെക്യൂരിറ്റി ഏര്‍പ്പെടുത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ ഡല്‍ഹി പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് സുരക്ഷയൊരുക്കുന്നതില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളണമെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്ര 2022 ഡിസംബര്‍ 24-ന് ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോള്‍ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ ഒന്നിലധികം അവസരങ്ങളില്‍ വീഴ്ചയുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ്+ സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ദൂരം നിലനിര്‍ത്തുന്നതിലും ഡല്‍ഹി പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടന്ന ഭാരത് യാത്രികര്‍ക്കും സുരക്ഷയൊരക്കേണ്ട സ്ഥിതി വന്നു. ഡല്‍ഹി പൊലീസ് നിശബ്ദരായി കാഴ്ചക്കാരായി തുടര്‍ന്നുവെന്നും'' കെ സി വേണുഗോപാല്‍ കത്തില്‍ പറഞ്ഞു.
'യാത്രയില്‍ പങ്കെടുക്കുന്നവരെ ഉപദ്രവിക്കാനും പ്രമുഖ വ്യക്തിത്വങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ചേരുന്നത് തടയാനും', ഇന്റലിജന്‍സ് ബ്യൂറോ പലരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡിസംബര്‍ 23 ന് ഹരിയാനയിലെ സോഹ്ന സിറ്റി പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ യാത്രയുടെ ക്യാമ്പ് സൈറ്റുകളിലൊന്നില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
'भारत जोड़ो यात्रा' जब दिल्ली में दाखिल हुई तो राहुल गांधी जी के साथ यात्रियों की सुरक्षा को लेकर लापरवाही बरती गई।
— Congress (@INCIndia) December 28, 2022
सबूत के तौर पर यह वीडियो देख सकते हैं।
हमारी मोदी सरकार से मांग है कि अब यह यात्रा संवेदनशील इलाकों की ओर बढ़ रही है तो यात्रियों की सुरक्षा का ख्याल रखा जाए। pic.twitter.com/0lk6CgRDuO
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.