കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം; ശിരോമണി അകാലിദൾ എൻഡിഎ വിട്ടു

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെ

ന്യൂഡൽഹി: കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു. കാർഷിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ് ബില്ലുകളെന്ന് അവകാശപ്പെടുമ്പോഴും അകാലിദള്ളിന്റെ പുറത്തുപോകൽ ബിജെപി സർക്കാരിന് രാഷ്ട്രീയമായി തിരിച്ചടി തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുന്നണി വിടാനുള്ള തീരുമാനവും.

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സഖ്യം വിടുന്നകാര്യം ആലോചിക്കുകയാണെന്ന് അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ നേരത്തെ അറിയിച്ചിരുന്നു.

ബില്ലുകൾക്കെതിരേ കർഷക സംഘടനകൾ പഞ്ചാബിലും ഹരിയാനയിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാർഷിക ഉൽ‌പ്പന്നങ്ങൾ‌ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ‌ ബില്ലുകൾ‌ അവസാനിപ്പിക്കുമെന്നാണ് കർഷകർ പറയുന്നത്.

അതേസമയം കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ. കാർഷിക ബില്ലിനെ എതിർത്ത് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന്റെ ഭാഗമായി കർഷകർ ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡുകൾ തടഞ്ഞു. വെള്ളിയാഴ്ച നടന്ന ഭാരത് ബന്ദിൽ ലക്ഷകണക്കിനു കർഷകർ അണിനിരന്നു. വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റാലികൾ നടന്നു. ബില്ലിനെതിരായ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sad pulls out of bjp led nda alliance over contentious farm bills

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express