scorecardresearch

പാറേണ്ടത് ത്രിവർണക്കൊടി; ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിനെതിരെ ശശി തരൂർ

അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു

പാറേണ്ടത് ത്രിവർണക്കൊടി; ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിനെതിരെ ശശി തരൂർ

ന്യൂഡൽഹി: ചെങ്കോട്ടയിൽ കർഷകരുടെ പതാക ഉയർത്തിയ നടപടിക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. “തുടക്കം മുതലേ ഞാൻ കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നു, പക്ഷേ എനിക്ക് നിയമരാഹിത്യത്തെ അംഗീകരിക്കാനാവില്ല. റിപ്പബ്ലിക് ദിനത്തിൽ ഏതെങ്കിലും കൊടിയല്ല, പരിപാവനമായ ത്രിവർണക്കൊടിയാണ് ചെങ്കോട്ടയിൽ പാറിപ്പറക്കേണ്ടത്,” ശശി തരൂർ ട്വീറ്റ് ചെയ്തു.

കർഷകർക്കെതിരായ പൊലീസ് നടപടികളെയും ശശി തരൂർ അപലപിച്ചു. പൊലീസ് വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടത് അത്യധികം ദുഃഖമുളവാക്കുന്ന കാര്യമാണ്. അക്രമങ്ങളിലൂടെ ഒന്നും പരിഹരിക്കപ്പെടില്ല. ജനാധിപത്യപരമായ രീതിയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്നും ശശി തരൂർ പറഞ്ഞു.

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ട്രാക്ടർ റാലിക്കിടെയാണ് പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് കയറിയത്. നാടകീയ രംഗങ്ങളാണ് ചെങ്കോട്ടയിൽ അരങ്ങേറിയത്. കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. പൊലീസ് നിയന്ത്രണങ്ങൾ മറികടന്നാണ് കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. 20 ലേറെ ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചു. കർഷക യൂണിയന്റെ കൊടികളും ഇന്ത്യൻ പതാകയുമേന്തിയാണ് കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്.

Read More: വീഡിയോ: ഐടിഒയിലെ സംഘർഷാവസ്ഥയും ചെങ്കോട്ടയിൽ കൊടി ഉയർത്തിയ കർഷകരും

Read Here: ഇന്ന് ഡൽഹിയിൽ സംഭവിച്ചത് എന്തെല്ലാം ? ഒറ്റ ക്ലിക്കിൽ വായിക്കാം

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ഇന്ത്യൻ പതാക ഉയർത്തുന്ന മുഗൾ ഫോർട്ടിൽ കർഷക സംഘടനകളുടെ പതാക ഉയർത്തി പ്രതിഷേധിച്ചു. ചെങ്കോട്ടയിൽ പ്രവേശിച്ച കർഷകരോട് പൊലീസ് സംസാരിച്ചു. പ്രതിഷേധം ചെങ്കോട്ടയിൽ നിന്ന് മാറ്റണമെന്നായിരുന്നു പൊലീസ് അധികൃതർ ആവശ്യപ്പെട്ടത്. ഒടുവിൽ പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാർ അംഗീകരിക്കുകയായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു.

Read More: അക്രമ സംഭവങ്ങളെ അപലപിക്കുന്നു; സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയതായി കിസാൻ സംഘർഷ് മോർച്ച

അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും റിപ്പബ്ലിക് ദിനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

കർഷകർക്കെതിരായ കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും അംഗീകരിക്കാനാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

 

കേന്ദ്രത്തിന്റെ വിവേകശൂന്യമായ മനോഭാവമാണ് ഡൽഹിയിൽ പ്രതിഷേധിച്ച കർഷകരും പൊലീസും തമ്മിലുള്ള അക്രമപരമായ ഏറ്റുമുട്ടലുകൾക്ക് കാരണമായതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

“ആദ്യം, കർഷകരെ വിശ്വാസത്തിലെടുക്കാതെ ഈ നിയമങ്ങൾ പാസാക്കി. തുടർന്ന് ഇന്ത്യയിലുടനീളം പ്രതിഷേധം നടക്കുകയും കർഷകർ കഴിഞ്ഞ 2 മാസമായി ഡൽഹിക്ക് സമീപം പ്രതിഷേധം തുടരുകയും ചെയ്തിട്ട് പോലം അവ കൈകാര്യം ചെയ്യുന്നതിൽ അവർ ലാഘവ മനോഭാവം താൽപര്യം കാണിക്കുന്നു. കേന്ദ്രം കർഷകരുമായി ഇടപെടുകയും ഈ നിയമങ്ങൾ റദ്ദാക്കുകയും, വേണം,” അവർ പറഞ്ഞു.

കർഷകരുടെ പ്രശ്നങ്ങളോടുള്ള കേന്ദ്രത്തിന്റെ സമീപനമാണ് ഡൽഹിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾക്ക് കാരണമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കുന്ന കർഷകരോട് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sacred tiranga should fly aloft the red fort says shashi tharoor farmers protest tractor rally

Best of Express