ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ജലവിഭവ വകുപ്പ് മന്ത്രി കപില്‍ മിശ്രയെ നിയമസഭയില്‍ എഎപി എംഎല്‍മാര്‍ കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. നിയമസഭയില്‍ ആരോപണം ഉന്നയിക്കാന്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്.

സഭക്കകത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന കപില്‍ മിശ്രയുടെ ആവശ്യം സ്പീക്കര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് മറ്റ് എംഎല്‍മാരെ പ്രകോപിപ്പിച്ചു.

തുടര്‍ന്ന് മിശ്രയെ മറ്റ് എംഎല്‍എമാര്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ നിയമസഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ