scorecardresearch

'ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടില്ല'; നിലപാടിലുറച്ച് സച്ചിന്‍ പൈലറ്റ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സച്ചിനെയും ഗെലോട്ടിനെയും ഒന്നിച്ചിരുത്തിയാണു നാലു മണിക്കൂർ ചർച്ച നടത്തിയത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സച്ചിനെയും ഗെലോട്ടിനെയും ഒന്നിച്ചിരുത്തിയാണു നാലു മണിക്കൂർ ചർച്ച നടത്തിയത്.

author-image
WebDesk
New Update
sachin-pilot

സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: അശോക് ഗെലോട്ട് സര്‍ക്കാരിന് മുന്നിലുള്ള മൂന്ന് ആവശ്യങ്ങളിലെ അന്ത്യശാസനം അവസാനിച്ചപ്പോള്‍ ജനങ്ങള്‍ക്ക് പരസ്യമായി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, പാര്‍ട്ടിയുടെ രാജസ്ഥാന്‍ ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ എന്നിവരെ സച്ചിനും ഗെലോട്ടും സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സച്ചിന്റെ പ്രതികരണം.

Advertisment

''നാളെയാണ് പുതിയ മാസം ആരംഭിക്കുന്നത്. പൊതുസഞ്ചയത്തിലെ യുവാക്കളോടുള്ള എന്റെ ഉറപ്പുകളും പ്രതിബദ്ധതയും ശൂന്യമായ സംസാരമല്ല… അഴിമതി, യുവാക്കളുടെ ഭാവി എന്നീ രണ്ട് വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എനിക്ക് സാധ്യമല്ല,' സച്ചിന്‍ പൈലറ്റ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് പാര്‍ട്ടി നേതൃത്വവുമായി ഞാന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞാന്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് അറിയാം. സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നു. തന്റെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് മെയ് 15 ന് പറഞ്ഞിരുന്നു. അതിനാല്‍ ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ്. നടപടിയെടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മെയ് 15 ന് തന്റെ അഞ്ച് ദിവസത്തെ ജന്‍ സംഘര്‍ഷ് യാത്രയുടെ സമാപന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സച്ചിന്‍ പൈലറ്റ് പറഞ്ഞത് അഴിമതിയില്‍ മുങ്ങിയ രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ (ആര്‍പിഎസ്സി) പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണമെന്നും പുതിയ നിയമത്തിന് പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ച്ച മൂലം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍, മുന്‍ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കേസുകളിലെ ഉന്നതതല അന്വേഷണംി. ഈ മൂന്ന് ആവശ്യങ്ങളും ഈ മാസാവസാനത്തിനകം അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും സച്ചിന്‍ പറഞ്ഞു.

Advertisment

സംസ്ഥാന സര്‍ക്കാരിനെതിരായ അന്ത്യശാസനത്തിന്റെ സമയപരിധി അടുത്തപ്പോഴാണ് പൈലറ്റിനെയും ഗെലോട്ടിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എന്നിരുന്നാലും, സമാധാന ഫോര്‍മുല പ്രഖ്യാപിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ നാല് മണിക്കൂര്‍ നീണ്ട യോഗം അനിശ്ചിതത്വത്തിലായി. ഇപ്പോഴിതാ തന്റെ പ്രസ്താവനകളോടെ പൈലറ്റ് പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍ എത്തിച്ചിരിക്കുകയാണ്.

Congress Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: