scorecardresearch

പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടോ? പിതാവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സച്ചിന്‍ പൈലറ്റിന്റെ നീക്കം

പൈലറ്റ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാജസ്ഥാനിലെ ദൗസയിലാണ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്

പൈലറ്റ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാജസ്ഥാനിലെ ദൗസയിലാണ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്

author-image
WebDesk
New Update
sachin-pilot

സച്ചിന്‍ പൈലറ്റ്

ദൗസ: പാര്‍ട്ടിവിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ പ്രാര്‍ഥനായോഗം. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനമായ ഇന്ന് രാജസ്ഥാനിലെ ദൗസയില്‍ സച്ചിന്‍ പൈലറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 23 വര്‍ഷം മുമ്പ് ഈ ദിവസമാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചത്. ''പൊതുതാല്‍പ്പര്യം പരമപ്രധാനമായി പരിഗണിച്ച് തന്റെ തത്വങ്ങളില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. അദ്ദേഹത്തിന്റെ ചിന്തകളും ആദര്‍ശങ്ങളും ഞാന്‍ എപ്പോഴും പിന്തുടരും, സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചു.

Advertisment

പൈലറ്റ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാജസ്ഥാനിലെ ദൗസയിലാണ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. പ്രാര്‍ഥനായോഗവും റാലിയും നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നു. പ്രാര്‍ഥനായോഗത്തിനുശേഷം സച്ചിന്‍ പൈലറ്റ് ഭാവി രാഷ്ട്രീയപരിപാടികള്‍ പ്രഖ്യാപിച്ചേക്കും. സച്ചിന്‍ പൈലറ്റ് ജൂണ്‍ 11ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.അതേസമയം, ഇത് നടക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ സച്ചിന്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പുതിയ പാര്‍ട്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പരസ്യമായി പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള കടുത്ത അധികാര തര്‍ക്കത്തിലാണ് പൈലറ്റ്. ഈ മാസം ആദ്യം, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി, ഇരുവരും ഒരു നിര്‍ദ്ദേശം ഒറ്റക്കെട്ടും ഏകകണ്ഠമായും അംഗീകരിച്ചതായി പ്രസ്താവിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ച് പോരാടാനും ഇരു നേതാക്കളും സമ്മതം മൂളിയതായി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചിരുന്നു.

Advertisment

പരസ്പരം പോരിലായിരുന്ന സച്ചിന്‍ പൈലറ്റും അശോക് ഗഹലോത്തും ഇരുവരുടെയും നിലപാടുകള്‍ മയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ അനുസ്മരണ ചടങ്ങ് എല്ലാവര്‍ഷവുമുണ്ടാവുന്ന പതിവ് മാത്രമാണെന്നും യാതൊരു പ്രത്യേകതയില്ലെന്നുമാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പിന്റെ വിശദീകരണം.

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: