scorecardresearch

'സച്ചിന്‍ പൈലറ്റ് ചതിയന്‍, കോണ്‍ഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കില്ല'; വീണ്ടും വിമര്‍ശനവുമായി ഗെലോട്ട്

ഗെലോട്ട് പക്ഷവും സച്ചിന്‍ പൈലറ്റ് പക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കുകയാണ്

ഗെലോട്ട് പക്ഷവും സച്ചിന്‍ പൈലറ്റ് പക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കുകയാണ്

author-image
WebDesk
New Update
Pilot-Gehlo,sachin pilot,congress,rajasthan

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമെന്ന് തുറന്നുകാട്ടി മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ പൈലറ്റിനെ ശക്തമായ ഭാഷയിലാണ് ഇത്തവണ അശോക് ഗെലോട്ട് വിമര്‍ശിച്ചത്. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അശോക് ഗെലോട്ട് പറഞ്ഞു. സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും 2020-ല്‍ പൈലറ്റ് പക്ഷം എംഎല്‍എമാരുമായി നടത്തിയ വിമത നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് ഗെലോട്ട് പറഞ്ഞു.

Advertisment

ഗെലോട്ട് പക്ഷവും സച്ചിന്‍ പൈലറ്റ് പക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കുകയാണ്. നേതാക്കള്‍ക്കെതിരെയോ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെപ്പറ്റിയോ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി നേതാക്കളോട് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചിരുന്നു.

സെപ്തംബറില്‍ അശോക് ഗെലോട്ട് വിഭാഗത്തിലെ 90 ഓളം പാര്‍ട്ടി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടത്, അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശം പാര്‍ട്ടി ഹൈക്കമാന്‍ഡിന് നല്‍കിക്കൊണ്ട് ഒറ്റവരി പ്രമേയം പാസാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതിനാല്‍ സച്ചിന്‍ പൈലറ്റിനായിരുന്നു പ്രതീക്ഷ. എന്നിരുന്നാലും, ഗെലോട്ടിന്റെ വിശ്വസ്തര്‍ പ്രതിഷേധിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഒഴിവാക്കി, പകരം രാജസ്ഥാന്‍ സ്പീക്കര്‍ സി പി ജോഷിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞ ഗെലോട്ട് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോട് ക്ഷമ ചോദിക്കുകയും ചെയ്തു.

അതേസമയം, സച്ചിന്‍ പൈലറ്റിനെതിരെ ഗെലോട്ട് ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. 2020-ല്‍ പൈലറ്റിനെ 'നിക്കമ്മ' എന്നും 'നകര' (ഉപയോഗമില്ലാത്തതും വിലയില്ലാത്തവനും) എന്നും വിളിച്ചിരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അമര്‍ഷങ്ങള്‍ മറനീക്കി പുറത്ത് വന്നത്. ആദ്യം പാര്‍ട്ടി ടിക്കറ്റ് വിതരണത്തെച്ചൊല്ലി, പാര്‍ട്ടി വിജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി, തുടര്‍ന്ന് മന്ത്രിമാരുടെ തിരഞ്ഞെടുപ്പിലും വകുപ്പ് വിഭജനത്തിലും. തുടര്‍ന്ന് എഐസിസി നേതൃത്വം ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം കൈമാറി, ഉപമുഖ്യമന്ത്രിയായി നിയമിതനായ സച്ചിന്‍ പൈലറ്റിനെ ഇത് അസ്വസ്ഥനാക്കി. പിന്നീട് 2020-ല്‍, 18 കോണ്‍ഗ്രസ് എംഎല്‍എമാരെ ചേര്‍ന്ന് ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് മത്സരിച്ചത് അസ്വാരസ്യങ്ങള്‍ പരസ്യമായി പുറത്തുവന്നു. തുടര്‍ന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ നീക്കുകയായിരുന്നു.

Advertisment
Congress Rajasthan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: