ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിനെ സുപ്രീം കോടതിയിൽ ന്യായീകരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആചാരങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും.

Read Also: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് അവധി

തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം, ചക്കളത്തുകാവിലെ നാരീപൂജ എന്നിവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ശബരിമല സ്ത്രീപ്രവേശന വിലക്കിനെ ന്യായീകരിക്കാൻ പോകുന്നത്. വിശാലബഞ്ച് വാദം കേൾക്കുന്നതിനു മുൻപായി കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കും.

ശബരിമല കേസ് ചൊവ്വാഴ്‌ച മുതൽ വാദം കേൾക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വിശാല ബഞ്ചിൽ നാളെ വാദം കേൾക്കില്ല. ബഞ്ചിലെ ഒരു ജഡ്‌ജിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് വാദം മാറ്റി വച്ചതെന്ന് സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു.

Read Also: ഏഴോ എട്ടോ തവണ കുമ്പളങ്ങി നെെറ്റ്‌സ് തിയറ്ററിൽ പോയി കണ്ടു: അന്ന ബെൻ

പുതുക്കിയ കേസ് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. തിങ്കളാഴ്‌ച ഉച്ചയോടെ വിശാലബ‍ഞ്ച് വാദം കേൾക്കുന്നത് നിർത്തിവച്ചിരുന്നു. ബഞ്ചിലെ ഒരു അംഗത്തിന് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടതിനാലാണ് ഇന്നു വാദം നിർത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook