ശബരിമല യുവതീപ്രവേശം: വിശാല ബഞ്ചിനു വിടുമോ എന്ന കാര്യത്തിൽ വിധി തിങ്കളാഴ്‌ച

വിശാല ബഞ്ചിനു വിടുന്നതിനെ കേന്ദ്ര സർക്കാർ അനുകൂലിച്ചു

sabarimala , Photo: Unni, TDB

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന കേസ് വിശാല ബഞ്ചിനു വിടുമോ എന്ന കാര്യത്തിൽ വിധി തിങ്കളാഴ്‌ച. വിശാല ബഞ്ചിനു വിടുന്ന വിഷയങ്ങളിൽ ബുധനാഴ്‌ച മുതൽ സുപ്രീം കോടതി വാദം കേട്ടു തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഭരണഘടനാ ബഞ്ച് വിധി പറഞ്ഞ കേസ് വിശാല ബഞ്ചിനു വിടുന്നത് അസാധാരണ നടപടിയാണ്. വിശാല ബഞ്ചിന്റെ പരിഗണനാ വിഷയങ്ങൾ ഏതൊക്കെയായിരിക്കണം എന്ന കാര്യത്തിലാണ് തിങ്കളാഴ്‌ച തീരുമാനമറിയുക.

വിശാല ബഞ്ചിനു വിടുന്നതിനെ കേന്ദ്ര സർക്കാർ അനുകൂലിച്ചു. വിശാല ബഞ്ച് രൂപീകരണത്തിൽ ഇന്ന് വാദം പൂർത്തിയായി. സംസ്ഥാന സർക്കാർ വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തു. വിശാല ബഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്.

Read Also: രാഹുലിനെ ‘ട്യൂബ് ലെെറ്റ്’ എന്നു പരിഹസിച്ച് മോദി; തൊഴിലില്ലായ്‌മയെ കുറിച്ച് ഒന്നും പറയാനില്ലേ എന്ന് രാഹുൽ

വിശാല ബഞ്ചിനു മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളുമായി ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളല്ല വിവിധ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാലബഞ്ചിന് വിട്ടതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതെല്ലാം ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തന്നെ അല്ലേ എന്ന് കോടതി തിരിച്ചു ചോദിച്ചു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെയാണ് ശബരിമല കേസ് വിശാല ബഞ്ചിനു വിടണോ എന്ന ആശയക്കുഴപ്പത്തിൽ സുപ്രീം കോടതി എത്തിയത്. ശബരിമല യുവതീ പ്രവേശം ഉള്‍പ്പെടെ, വിവിധ മതങ്ങളിലെ വിശ്വാസവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബഞ്ച് ഉന്നയിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബഞ്ച് പരിഗണിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry case review petitions

Next Story
ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പൂരിച്ചു; തമിഴ്‌നാട് മന്ത്രിക്കെതിരെ പ്രതിഷേധംDindigul C Srinivasan, ഡിണ്ടിഗല്‍ സി ശ്രീനിവാസൻ, Tamil Nadu minister Dindigul C Srinivasan, തമിഴ്നാട് മന്ത്രി ഡിണ്ടിഗല്‍ സി ശ്രീനിവാസൻ, AIADMK Minister Dindigul C Srinivasan,  എഐഎഡിഎംകെ മന്ത്രി ഡിണ്ടിഗല്‍ സി ശ്രീനിവാസൻ,Mudumalai Tiger Reserve, മുതുമല കടുവാ സംരക്ഷണകേന്ദ്രം,  Latest news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com