ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ല: കേന്ദ്രമന്ത്രി

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ അവകാശപ്പെട്ടിരുന്നു

sabarimala, woman entry, manithi, tamil nadu, protest, ie malayalam, ശബരിമല, സ്ത്രീപ്രവേശനം, തമിഴ്നാട്, മനിതി, പ്രതിഷേധം, ഐഇ മലയാളം

ന്യൂഡൽഹി: ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി കേന്ദ്ര ടൂറിസം മന്ത്രി. കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ അതിനു മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. ശബരിമല ദേശീയ ടൂറിസം കേന്ദ്രമാക്കില്ലെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേൽ ലോക്‌സഭയിൽ പറഞ്ഞത്. രേഖാമൂലമുള്ള മറുപടിയാണ് കേന്ദ്രമന്ത്രി ലോക്‌സഭയിൽ നൽകിയത്.

Read Also: പ്രണയത്തിനു കണ്ണും മൂക്കും വയസ്സുമില്ല; രജിത്തിനോട് ഇഷ്‌ടം തുറന്നുപറയാൻ ദയ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ അരങ്ങേറിയ സമയത്ത് സംസ്ഥാന സർക്കാരിൽ നിന്ന് ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു അന്ന് ബിജെപി അവകാശപ്പെട്ടിരുന്നത്.

Read Also: Explained: കൊറോണ വൈറസ്: ചെെനയ്ക്കു വിനയായത് ഈനാംപേച്ചി പ്രിയമോ?

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. നിരവധി നേതാക്കൾ ഇതേ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, 33 വിവിധ രാജ്യങ്ങളിൽ നിന്നും ശബരിമലയിൽ തീർത്ഥാടകരെത്തുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശബരിമലയ്ക്ക് പ്രത്യേക പദവി നൽകണമെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ ആവശ്യം. കേന്ദ്രസർക്കാരിനെ ഈ ആവശ്യം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sabarimala will not be declare as national pilgrimage

Next Story
കൊറോണ വൈറസ്: കർണാടകയിൽ 150 പേർ നിരീക്ഷണത്തിൽCoronavirus India, കൊറോണ വൈറസ് ഇന്ത്യ, corona virus bangalore, കർണാടകയിൽ കൊറോണ വൈറസ്, corona virus bengaluru, corona 2019, Wuhan corona India, Bangalore International Airport, Kempegowda International airport, bengaluru news latest, karnataka health department, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com