കന്യാകുമാരി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കന്യാകുമാരിയിൽ നിന്നുമുള്ള എംപിയാണ് പൊന്‍ രാധാകൃഷ്ണന്‍.

ശബരിമലയില്‍ ദര്‍ശനം നടത്തി തിരിച്ചു പോകവെയാണ് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനം പരിശോധനയ്ക്കായി പോലീസ് തടഞ്ഞിരുന്നു. മന്ത്രിയെയാണ് തടഞ്ഞെതെന്ന് പറഞ്ഞ് തമിഴ് നാട്ടിലെ ചില സംഘടനകള്‍ കഴിഞ്ഞദിവസം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിരുന്നു.

എന്നാല്‍ മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് തെളിവ് സഹിതം പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തില്‍ വാഹന വ്യൂഹത്തിലെ മറ്റൊരു വാഹനമാണ് തടഞ്ഞതെന്നും സംഭവത്തെക്കുറിച്ചുള്ള വിശദീകരണം മന്ത്രിക്ക് എഴുതി നല്‍കിയെന്നും എന്നാല്‍ മാപ്പെഴുതി നല്‍കി എന്ന വാര്‍ത്ത തെറ്റാണെന്നും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ