scorecardresearch

ശബരിമല: സുപ്രീംകോടതി വിധി ഹിന്ദു വികാരം മാനിക്കാതെയെന്ന് മോഹന്‍ ഭാഗവത്

അയ്യപ്പ ഭക്തരുടെ പ്രതിസന്ധി മൊത്തം ഹിന്ദുക്കളുടേയും പ്രതിസന്ധിയാണെന്നും ആർഎസ്എസ് തലവന്‍

അയ്യപ്പ ഭക്തരുടെ പ്രതിസന്ധി മൊത്തം ഹിന്ദുക്കളുടേയും പ്രതിസന്ധിയാണെന്നും ആർഎസ്എസ് തലവന്‍

author-image
WebDesk
New Update
ശബരിമല: സുപ്രീംകോടതി വിധി ഹിന്ദു വികാരം മാനിക്കാതെയെന്ന് മോഹന്‍ ഭാഗവത്

ലക്‌നൗ: അയ്യപ്പ ഭക്തര്‍ ഹിന്ദു മതത്തിന്റെ പ്രധാന ഘടകമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. അയ്യപ്പ ഭക്തരുടെ പ്രതിസന്ധി മൊത്തം ഹിന്ദുക്കളുടേയും പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പിയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

Advertisment

ശബരിമല ദര്‍ശനത്തിനായി സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ശ്രീലങ്കയില്‍ നിന്നും യുവതികളെ എത്തിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

''സുപ്രീം കോടതി വിധി പറഞ്ഞത്, സ്ത്രീകള്‍ക്ക് വേണമെങ്കില്‍ പോകാം എന്നാണ്. എന്നാല്‍ സ്ത്രീകള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ശ്രീലങ്കയില്‍ നിന്നും യുവതികളെ പിന്‍വാതിലിലൂടെ ശബരിമലയിലെത്തിച്ചത്'' അദ്ദേഹം പറഞ്ഞു.

ശബരിമല ഒരു പൊതു ഇടമല്ലെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ ഇടമാണെന്നും പറഞ്ഞ ഭാഗവത് ശബരിമലയ്ക്ക് അതിന്റേതായ ആചാരങ്ങളും ചിട്ടകളുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാകും വിധിയെന്ന് ചിന്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment
Mohan Bhagwat Sabarimala Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: