Latest News

പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണം: ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

ശബരിമല വിഷയം ജഡ്ജിമാരുടെ ചേംമ്പറിൽ പരിഗണിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ജസ്റ്റിസ് കട്ജു

Justice Markandey Katju attending `World Human Rights Conferece' at Baba Makhan Shah Lubana Bhawan in Sector 30 A of Chandigarh on Thursday, December 10 2015. Express photo by Jaipal Singh

ന്യുൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ശബരിമല വിഷയം ജഡ്ജിമാരുടെ ചേംമ്പറിൽ പരിഗണിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും മുൻ സുപ്രീംകോടതി ജസ്റ്റിസ് കട്ജു ട്വിറ്ററിൽ കുറിച്ചു.

“ശബരിമല പുനപരിശോധന ഹർജികൾ ചേമ്പറിൽ കേൾക്കുമെന്നാണ് അറിയുന്നത്. ചേംമ്പറിൽ ഹർജികൾ പരിഗണിക്കുന്നതും, തുറന്ന കോടതിയിൽ പരിഗണിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ചേംമ്പറിൽ നടക്കുന്നതെന്തെന്ന് ഭരണഘടന ബെഞ്ചിലെ ജഡ്ജിമാർക്ക് അല്ലാതെ മറ്റാർക്കും അറിയാൻ സാധിക്കുകയില്ല. തുറന്ന കോടതിയിൽ അത് മറിച്ചാണ്. അത്ര പ്രാധാന്യമില്ലാത്ത പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമ്പോൾ, ഒട്ടെറെ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമല വിഷയം ചേംമ്പറിൽ കേൾക്കുന്നത് ആശ്ചര്യകരമാണ്,” മുൻ പ്രസ് കൗൻസിൽ ചെയർമാൻ കൂടിയായ ജസ്റ്റിസ് കട്ജു ട്വീറ്റ് ചെയ്തു.

Read Also: ശബരിമല: പുനപരിശോധന ഹർജികൾ നാളെ പരിഗണിക്കും

വൈകിട്ട് മൂന്ന് മണിക്കാണ് ജഡ്ജിമാരുടെ ചേംബറിൽ വച്ച് ഹര്‍ജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. 48 ഹർജികളാണ് നാളെ കോടതിയുടെ പരിഗണനയിൽ എത്തുന്നത്. ശബരിമല വിഷയത്തിലെ റിട്ട് ഹർജികളും നാളെ രാവിലെ പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുന്നത്.

ദേവസ്വം ബോർഡ്, തന്ത്രി, പന്തളം കൊട്ടാരം ഉൾപ്പടെ കേസിൽ കക്ഷികളായിരുന്നവരുടെയും അല്ലാത്തവരുടെയുമായ 48 ഹർജികളാണ് നാളെ പരിഗണിക്ക് എടുക്കുന്നത്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sabarimala review petitions supreme court justice markandey katju

Next Story
ലോക്‌സഭാ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടിയെന്ന് ട്വിറ്റര്‍ സിഇഒ
The moderation of comments is automated and not cleared manually by malayalam.indianexpress.com