scorecardresearch
Latest News

Top News Highlights: കത്ത് വിവാദം: മേയര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ കരിങ്കൊടി, സംഘര്‍ഷം

Top News Highlights: മേയര്‍ക്കു നേരേ ഗോ ബാക്ക് വിളിയും കരിങ്കൊടിയുമായി ബി ജെ പി, യു ഡി എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ പ്രതിഷേധിച്ചു

Top News Highlights: കത്ത് വിവാദം: മേയര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ കരിങ്കൊടി, സംഘര്‍ഷം

Top News Live Updates: തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. മേയര്‍ക്കു നേരേ ഗോ ബാക്ക് വിളിയും കരിങ്കൊടിയുമായി ബി ജെ പി, യു ഡി എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. മേയര്‍ക്കു പിന്തുണയുമായി എല്‍ ഡി എഫ് അംഗങ്ങളും നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണു സംഘര്‍ഷം രൂപപ്പെട്ടത്. ഉന്തും തള്ളുമുണ്ടായി. ബി ജെ പിയുടെ 35 കൗണ്‍സിലര്‍മാര്‍ രേഖാമൂലം ആവശ്യപ്പെട്ടതോടെയാണു പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചത്. സെംഘര്‍ഷത്തെത്തുടര്‍ന്നു മേയര്‍ യോഗം പിരിച്ചുവിട്ടു.

പത്തനംതിട്ട അപകടം: എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ആന്ധ്രയിൽനിന്നുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ് അപകടം ആദ്യം കണ്ടത്. ഈ വഴി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു. മൊബൈൽ നെറ്റ്‌വർക്കിന് പ്രശ്നമുള്ള സ്ഥലമായതിനാൽ അപകടം നടന്നത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.

bus accident, ie malayalam

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു പേരേയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളജിലേയും ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന വിദഗ്ധ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്.

Live Updates
22:15 (IST) 19 Nov 2022
മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ടു സ്ത്രീകള്‍ മരിച്ചു; രണ്ടുപേരെ കാണാതായി

മലപ്പുറം തിരൂര്‍ പുറത്തൂരില്‍ തോണി മറിഞ്ഞ് രണ്ടു സ്ത്രീകള്‍ മരിച്ചു. റുഖിയ, സൈനബ എന്നിവരാണു മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായ മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കക്കവാരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

21:25 (IST) 19 Nov 2022

ശബരിമല സന്നിധാനത്തെ ഇന്ന് വൈകീട്ടത്തെ തിരക്ക്

21:25 (IST) 19 Nov 2022
ശബരിമല നാളത്തെ വിശേഷങ്ങള്‍

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍

3ന് തിരുനട തുറക്കല്‍.. നിര്‍മ്മാല്യം

3.05ന് അഭിഷേകം

3.30ന് ഗണപതി ഹോമം

3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം

7.30ന് ഉഷപൂജ

11.30ന് 25 കലശാഭിഷേകം

12 മണിക്ക് കളഭാഭിഷേകം

12.30ന് ഉച്ചപൂജ

1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍

വൈകുന്നേരം നാലിനു നട തുറക്കല്‍

6.30ന് ദീപാരാധന

7 മുതല്‍ പുഷ്പാഭിഷേകം

9.30 മണിക്ക് അത്താഴപൂജ

10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും

20:41 (IST) 19 Nov 2022
അരുണ്‍ ഗോയല്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. 1985 ബാച്ച് പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയുമാണു നിലവിലുള്ളത്. മേയില്‍ സുശീല്‍ ചന്ദ്ര വിരമിച്ചതിനെത്തുടര്‍ന്നാണു രാജീവ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്.

20:23 (IST) 19 Nov 2022
ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റുന്നു

ഭീമ കൊറേഗാവ് കേസ് പ്രതി ഗൗതം നവ്‌ലാഖയെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നു വീട്ടുതടങ്കലിലേക്കു മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിട്ട അദ്ദേഹത്തെ വീട്ടുതടങ്കലിലേക്കു മാറ്റും. സി പി എമ്മിന്റെ ഉടമസ്ഥതയിലുള്ള നവി മുംബൈയിലെ കമ്യൂണിറ്റി ഹാളിലാണു യു എ പി എ പ്രകാരമുള്ള കുറ്റങ്ങള്‍ നേരിടുന്ന നവ്‌ലാഖയെ തടങ്കലില്‍ പാര്‍പ്പിക്കുക. എഴുപത്തി മൂന്നുകാരനായ ഗൗതം നവ്‌ലാഖയെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണു വീട്ടുതടങ്കലിലേക്കു മാറ്റുന്നത്.

19:03 (IST) 19 Nov 2022
മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തിരുവനന്തപുരം കോര്‍പറേഷന്‍ സംഘര്‍ഷം. യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. മേയര്‍ക്കു നേരേ ഗോ ബാക്ക് വിളിയും കരിങ്കൊടിയുമായി ബി ജെ പി, യു ഡി എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. മേയര്‍ക്കു പിന്തുണയുമായി എല്‍ ഡി എഫ് അംഗങ്ങളും നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണു സംഘര്‍ഷം രൂപപ്പെട്ടത്. ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്നു മേയര്‍ യോഗം പിരിച്ചുവിട്ടു.

18:28 (IST) 19 Nov 2022
കേടായ നിരീക്ഷണ കാമറകള്‍ നന്നാക്കും, പഴകിയവ മാറ്റും

സംസ്ഥാനത്ത് എല്ലാ നിരീക്ഷണ കാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത കാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ വയ്ക്കും. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പൊലീസ് കാമറകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.

പ്രധാനാ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ആസൂത്രണ ഘട്ടത്തില്‍ത്തന്നെ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം. നിശ്ചിത എണ്ണത്തിന് മുകളില്‍ ഉപഭോക്താക്കള്‍ എത്തുന്ന എല്ലാ സ്ഥാപനങ്ങളും സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി സ്ഥാപിക്കണം. ഇതിനാവശ്യമായ രീതിയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍, പൊലീസ് ആക്ടുകളില്‍ ഭേദഗതി വരുത്തും. എംപി, എംഎല്‍എ പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് ക്യാമറകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. ത്തില്‍ പങ്കെടുത്തത്.

17:24 (IST) 19 Nov 2022
സ്ത്രീ മദ്യപിച്ചാൽ ആക്രമിക്കപ്പെടണമെന്നില്ല: പി സതീദേവി

സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്കു രാത്രിസമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നതു കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ലെന്നും അവര്‍ പറഞ്ഞു. അഴിഞ്ഞാട്ടം നടക്കുന്ന വേദികളായി ഡി ജെ പാര്‍ട്ടികള്‍ മാറുന്നതു ജാഗ്രതയോടെ കാണണം. ഇത്തരം പാര്‍ട്ടികളില്‍ ആണും പെണ്ണും ഒന്നിച്ചുചേര്‍ന്ന് മദ്യപിക്കുകയും അതു തെറ്റായ തലങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഇന്നലെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തിലും അത്തരം ആരോപണങ്ങള്‍ വരുന്നു. യുവതി അവരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന സമയത്ത് കൂട്ടബലാത്സംഗത്തിനിരയായി. യുവതി മദ്യപിച്ചിരുന്നുവെന്നാണു വാര്‍ത്ത. മദ്യപിച്ചുവെന്നതുകൊണ്ട് ആക്രമിക്കപ്പെടണമെന്നില്ല. പുരുഷന്മാര്‍ മദ്യപിച്ചാല്‍ ആക്രമിക്കപ്പെടുന്നില്ലല്ലോയെന്നും അവർ ചോദിച്ചു.

15:12 (IST) 19 Nov 2022
ശബരിമല ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല തീ‍ർത്ഥാടകരുടെ വാഹനം പത്തനംതിട്ടയിലെ ളാഹയിൽ വച്ച് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടൽ. അപകടത്തിൽ മന്ത്രി റിപ്പോർട്ട് തേടി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

12:50 (IST) 19 Nov 2022
തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ച കേസ്; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

11:43 (IST) 19 Nov 2022
കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങവേ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

തൃപ്പൂണിത്തുറയിൽ  പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങി വരവേ അധ്യാപകൻ മോശമായി  പെരുമാറി എന്നാണ് പരാതി. പട്ടിമറ്റം സ്വദേശിയായ അധ്യാപകൻ കിരൺ ഒളിവിലാണ്.

10:40 (IST) 19 Nov 2022
കൊച്ചി കൂട്ടബലാത്സംഗം: ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമെന്ന് പീഡനത്തിനിരയായ പെൺകുട്ടി

കൊച്ചി: ബാറിൽ തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമെന്ന് പീഡനത്തിനിരയായ പെൺകുട്ടി. ബാറിലേക്ക് തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണ്. ബിയർ കുടിച്ച് അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ ഡോളിയാണ് ആവശ്യപ്പെട്ടതെന്ന് പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More

10:17 (IST) 19 Nov 2022
തൃശൂരിൽ സ്വിഫ്റ്റ് ബസ് അപകടം, 15 പേർക്ക് പരുക്ക്

തൃശൂർ പട്ടിക്കാട് സ്വിഫ്റ്റ് എയർബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പതിനഞ്ച് പേർക്ക് നിസ്സാര പരുക്കേറ്റു. കൊല്ലത്തുനിന്ന് പഴനിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് എയർബസ് ആണ് അപകടത്തിൽ പെട്ടത്.

10:17 (IST) 19 Nov 2022
അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

വയനാട് മേപ്പാടി പള്ളിക്കവലയിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. ആദിദേവിന് കഴിഞ്ഞ ദിവസമാണ് അയൽവാസിയുടെ വെട്ടേറ്റത്. അയൽവാസിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരുക്കേറ്റിരുന്നു.

Web Title: Sabarimala pilgrims bus accident in pathanathitta laha