/indian-express-malayalam/media/media_files/2025/10/10/sabarimala-2025-10-10-19-48-55.jpg)
ശബരിമല (ഫൊട്ടൊ കടപ്പാട്: കേരള ടൂറിസം)
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി യുഡിഎഫ്. ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ പാർലമെൻറ് കവാടത്തിൽ ധർണ്ണ നടത്തിയാണ് പ്രതിഷേധം ദേശീയ ശ്രദ്ധയിലേക്കെത്തിച്ചത്.
Also Read:ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും
സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. എംപിമാരായ ആന്റോ ആന്റണി. രാജ് മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ഇടി മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, എൻകെ പ്രേമ ചന്ദ്രൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
പ്രതിഷേധത്തിനിടയിൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ വൈറൽ തിരഞ്ഞെടുപ്പ് ഗാനവും എംപിമാർ ആലപിച്ചിരുന്നു. നേരത്തെ പിസി വിഷ്ണുനാഥ് എംഎൽഎ ഉൾപ്പടെയുള്ളവർ ഈ ഗാനം ആലപിച്ചത് ശ്രദ്ധ നേടിയിരുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ കാലത്ത് ശബരിമല സ്വർണപ്പാളി വിവാദം പ്രമേയമാക്കിയ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വീരമണി രാജു പാടിയ പ്രശസ്തമായ അയ്യപ്പഭക്തിഗാനത്തിന്റെ വരികൾ സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി അവതരിപ്പിക്കപ്പെട്ടതായിരുന്നു.
Also Read:ശബരിമല സ്വർണക്കൊള്ള: എ.പത്മകുമാറിന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി
തിരഞ്ഞെടുപ്പുകാലത്ത് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്ന യുവാവാണ് ഈ പാരഡി ഗാനം വൈറലാക്കിയത്. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയ ഗാനം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സജീവമായി. നാദാപുരം സ്വദേശിയായ കുഞ്ഞബ്ദുള്ള എന്ന വ്യക്തിയാണ് പാരഡി ഗാനം എഴുതിയതെന്നാണ് ഒടുവിൽ പുറത്തു വന്ന വിവരം. ജി.പി ചാലപ്പുറം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കുഞ്ഞബ്ദുള്ള പ്രവാസിയാണ്. ഖത്തറിലാണ് നിലവിലുള്ളത്.
നാട്ടിൽ വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഴുതിയ പാട്ട് മലയാളികൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് കുഞ്ഞബ്ദുള്ള. പാരഡി ഗാനങ്ങൾ മാത്രമല്ല, നിരവധി മാപ്പിളപ്പാട്ടുകളുടെയും രചയിതാവാണ് കുഞ്ഞബ്ദുള്ള.
അതേസമയം, ട്രെൻഡായി മാറിയ തിരഞ്ഞെടുപ്പ് ഗാനം കൂടുതൽ ജനകീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ് നേതൃത്വം. ഇതിനോടകം ഈ ഗാനം വ്യാപകമായാണ് യുഡിഎഫ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
Read More:ശബരിമല സ്വര്‍ണക്കൊള്ള; ചെന്നിത്തലയെ കേള്‍ക്കാന്‍ എസ്ഐടി, ബുധനാഴ്ച മൊഴിനല്‍കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us