റയാന്‍ സ്കൂളില്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ലൈംഗികമായി പീഡിപ്പിക്കാനുളള ശ്രമത്തിനിടെയാണ് ഇയാള്‍ കുട്ടിയെ കഴുത്തറുത്ത് കൊന്നതെന്ന് പൊലീസ്

Gurgaon, Ryan International school

ന്യൂഡല്‍ഹി: ബോന്ദ്‌സിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശൗചാലയത്തില്‍ നിന്നും ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ലൈംഗികമായി പീഡിപ്പിക്കാനുളള ശ്രമത്തിനിടെയാണ് ഇയാള്‍ കുട്ടിയെ കഴുത്തറുത്ത് കൊന്നതെന്ന് പൊലീസ് പറഞ്ഞു.

ബസ് ഡ്രൈവറെ കൂടാതെ, കണ്ടക്ടര്‍, സ്കൂളിലെ ഒരു ജീവനക്കാരന്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല.

ഇന്നു രാവിലെയാണ് പ്രദ്ധുമാന്‍ എന്ന രണ്ടാം ക്ലാസുകാരനെ കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സ്കൂളിന് നേരെ അക്രമം നടത്തി. രാവിലെ 8.15ഓടെയാണ് കുട്ടി സ്‌കൂളില്‍ എത്തിയത്. അരമണിക്കൂറിനു ശേഷം 8.45ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ പിതാവിനെ വിളിച്ച് വിവരം അറിയിക്കുയായിരുന്നു.

മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഗുഡ്ഗാവിലെ സോന റോഡിലാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ryan student death killer attempted to sexually abuse the boy say police three suspects detained

Next Story
മുഖം കറുപ്പിച്ച് ഇര്‍മ: ക​രീ​ബി​യ​ൻ ദ്വീ​പു​ക​ളി​ൽ മരിച്ചവരുടെ എണ്ണം 19 ആയി
The moderation of comments is automated and not cleared manually by malayalam.indianexpress.com