ഗുഡ്ഗാവ്: റയാൻ ഇന്റർനാഷണൽ സ്കൂൾ ശൗചാലയത്തിൽ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം സിബിഐ അന്വേഷിക്കും. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറാണ് കേസ് സിബിഐയ്ക്ക് കൈമാറിയതായി അറിയിച്ചത്. കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രത്യുമാനെ സ്‌കൂള്‍ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂളിലെ ബസ് കണ്ടക്ടർ അശോക് കുമാറിനെ ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ