ഗുഡ്ഗാവ്: റയാൻ ഇന്റർനാഷണൽ സ്കൂൾ ശൗചാലയത്തിൽ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇന്നു രാവിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധക്കാർ സ്കൂളിനു മുന്നിൽ തടിച്ചുകൂടി. പ്രതിഷേധക്കാർ സ്കൂളിനു സമീപത്തെ മദ്യഷോപ്പിന് തീയിട്ടു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചതായാണ് വിവരം.

liquor shop

പ്രതിഷേധക്കാർ മദ്യഷോപ്പിന് തീയിട്ടപ്പോൾ

‘സിബിഐ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. പ്രത്യുമാന് നീതി കിട്ടണം’ റയാൻ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. നിലവിലെ അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരല്ലെന്നും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്തം സ്കൂൾ മാനേജ്മെന്റ് ഏറ്റെടുക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു രക്ഷിതാവ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രത്യുമാനെ സ്‌കൂള്‍ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂളിലെ ബസ് കണ്ടക്ടർ അശോക് കുമാറിനെ ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ