ചണ്ഡീഗഡ്: റയാന്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌ക്കൂള്‍ ബസ്സ് കണ്ടക്ടര്‍ അശോക് കുമാറിന് ഗുരുഗ്രാം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ കെട്ടിവെച്ചാലുടന്‍ അശോക് കുമാറിന് പുറത്തിറങ്ങാം.
കൊലപാതകത്തില്‍ അശോക് കുമാറിനെതിരെ തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയിരിക്കുന്ന ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അശോക് കുമാറിന് സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.
അശോക് കുമാറിനെക്കൊണ്ട് കുറ്റം സമ്മതിക്കാന്‍ പോലീസ് മര്‍ദ്ദിച്ചെന്നും വക്കീല്‍ കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യംചെയ്യലിനിടയില്‍ അശോക് കുമാറിനും റയാന്‍ സ്‌ക്കൂളിലെ തോട്ടംതൊഴിലാളിയെയും കുറ്റമേല്‍ക്കുന്നതിനായി പോലീസ് മര്‍ദ്ദിച്ചെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം അശോക് കുമാറിനെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ നിയമപ്രകാരം സിബിഐക്കെതിരെ നടപടിയെടുക്കാമെന്നും കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
കുറ്റകൃത്വം ചെയ്യാന്‍ ഉപയോഗിച്ച് കത്തിയില്‍ നിന്നു സിബിഐ ഫിംഗര്‍പ്രിന്റുകള്‍ കണ്ടെടുത്തിട്ടില്ല. അതിനാല്‍ ലൈംഗീകാതിക്രമത്തിനുളള സാധ്യത തള്ളിക്കളയുന്നതാണ്. കൊലക്കിരയായ പ്രദ്യുമന്റെ കഴുത്തിലാണ് കത്തികൊണ്ട് കുത്തിയിരുന്നത്. കുട്ടിയെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് തന്നെയാണ് സ്‌കൂള്‍ ബസില്‍ വെച്ചതെന്നും നേരത്തെ സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ താക്കൂറിനെ കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട് സിസിടിവിയുടെ സഹായത്താല്‍ സ്‌ക്കൂളിലെ തന്നെ പതിനൊന്നാം ക്ലാസുകാരന്‍ ആണ് പ്രതിയെന്നും കണ്ടെത്തിയിരുന്നു.