മോസ്കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ഡൊമോദദേവോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം റാമന്‍സ്കി ജില്ലയിലാണ് തകര്‍ന്ന് വീണത്. 65 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എഎന്‍ 148 ആഭ്യന്തര വിമാനത്തിന്റെ റഡാര്‍ ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്നാണ് റാമന്‍സ്കിയില്‍ തകര്‍ന്നുവീണത്. വി​മാ​നം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു സം​ശ​യി​ക്കു​ന്ന അ​ർ​ഗു​നോ​വോ​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മോ​സ്കോ​യ്ക്ക് 50 മൈ​ൽ തെ​ക്കു​കി​ഴ​ക്കാ​ണ് അ​ർ​ഗു​നോ​വോ.

യൂറല്‍സിലേക്ക് പോകുകയായിരുന്നു വിമാനം. യൂസുപോവോയ്ക്ക് സമീപം വിമാനം പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നുവെന്നും ഞൊടിയിടയില്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടകാരണം വ്യക്തമായിട്ടില്ല. അപകട സമയത്ത് 3300 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നത്. റഷ്യ-ഖസാകിസ്താൻ അതിർത്തിയിൽ ഉറാലസ് കൊടുമുടിക്ക് മുകളിലൂടെയാണ് യൂറസിലേക്കുള്ള വിമാനപാത

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ