scorecardresearch
Latest News

സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 18 പേര്‍ മരിച്ചു

നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ നിലംപതിച്ച് നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്നു

സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 18 പേര്‍ മരിച്ചു

സൈബീരിയ: സൈബീരിയയിൽ റഷ്യൻ ഹെലികോപ്റ്റർ തകർന്ന് 18 പേർ മരിച്ചു. ഇഗാര്‍ക്ക നഗരത്തില്‍ നിന്നും 180 കി.മി. അകലെയക്രാസ്നോയാസ്കിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് പൈലറ്റുമാരും 15 യാത്രക്കാരുമാണ് മരിച്ചത്.

റഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഐ 8 എന്ന ഹെലികോപ്ടറാണ് തുടർന്ന് അപകടത്തിൽപ്പെട്ടത്. ഒരു ഓയില്‍ സ്റ്റേഷനിലേക്ക് ജോലിക്കാരുമായി പോയ ഹെലിക്കോപ്റ്ററാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. പിന്നാലെ പറന്നുയര്‍ന്ന മറ്റൊരു ഹെലികോപ്റ്ററില്‍ എംഐ 8 ഹെലികോപ്റ്ററിന്റെ ബ്ലേഡ് തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ നിലംപതിച്ച് നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്നു.

രണ്ടാമത്തെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കി. സംഭവത്തില്‍ അനാസ്ഥയുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ എയര്‍ലൈന്‍സ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ഹെലികോപ്റ്ററുകളും റഷ്യയുടെ ദേശീയ വ്യോമയാന വിഭാഗത്തിന്റേതാണ്. ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കേടുപാട് കൂടാതെ കണ്ടെത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russian helicopter crash kills 18 in siberia