ന്യൂഡൽഹി: ഭരണഘടന ഭേദഗതിയെന്ന പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ നിർദേശം തള്ളി റഷ്യയിൽ സർക്കാർ രാജിവച്ചു. പ്രധാനമന്ത്രി ദിമിത്രി മെദവ്ദേവിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് രാജിവച്ചത്.
2024ൽ പുടിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കാനിരിക്കെ രാജ്യത്ത് പ്രധാനമന്ത്രിയുടെയും കാബിനറ്റിന്‍റെയും അധികാരം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പുടിൻ നടത്തുന്നത്. പ്രസിഡന്റിൽ നിന്നും കൂടുതൽ അധികാരം പ്രധാനമന്ത്രിയിലേക്കും കാബിനറ്റിലേക്കുമെത്തുന്ന ഭരണഘടനാ ഭേദഗതിയ്ക്ക് ഹിത പരിശോധന നടത്തുമെന്ന് പുടിൻ പ്രഖ്യാപിച്ചിരുന്നു.
അധികാരത്തില്‍ തുടരാനുള്ള പുടിന്‍റെ തന്ത്രമായാണ് ഭരണഘടനാ ഭേദഗതി പൊതുവെ വിലയിരുത്തപ്പെടുന്നത്. 1999ലാണ് പുടിന്‍ ആദ്യമായി പ്രസിഡന്‍റാകുന്നത്. 2008-12 കാലത്ത് ഒഴിച്ച് ഇക്കാലമത്രയും അദ്ദേഹം പ്രസിഡന്‍റായിരുന്നു. ഇനി പ്രസിഡന്‍റാവാന്‍ കഴിയില്ല. അതുകൊണ്ട് പ്രധാനമന്ത്രിയായി തിരിച്ചുവന്ന് അധികാരം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ തന്ത്രമായാണ് പുതിയ പരിഷ്കാരം പൊതുവെ വിലയിരുത്തപ്പെടുന്നത്.
സ്റ്റേറ്റ് ടിവിയിലൂടെയാണ് മെദവ്ദേവ് രാജിപ്രഖ്യാപനം നടത്തിയത്. അതേസമയം മെദവ്ദേവിനെ നന്ദി പറഞ്ഞ പുടിൻ പ്രസിഡൻഷ്യൽ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ആയി പുടിൻ അദ്ദേഹത്തെ നിയമിച്ചേക്കും.