scorecardresearch

കൂടംകുളം ആണവനിലയത്തിന്റെ വികസനത്തിനായി റഷ്യൻ സഹകരണം; മന്ത്രി ജയശങ്കർ

റഷ്യൻ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അഞ്ച് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ ജയശങ്കർ അവിടെ ഒരു പൊതുപരിപാടിക്കിടെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്

റഷ്യൻ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അഞ്ച് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ ജയശങ്കർ അവിടെ ഒരു പൊതുപരിപാടിക്കിടെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്

author-image
WebDesk
New Update
Jaisankar

ഫയൽ ചിത്രം

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ ഭാവി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടപടികളുമായി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സുപ്രധാനമായ ചില കരാറുകളിൽ ഇന്ത്യയും റഷ്യയും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

Advertisment

റഷ്യൻ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അഞ്ച് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ ജയശങ്കർ അവിടെ ഒരു പൊതുപരിപാടിക്കിടെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. കൂടംകുളം ആണവ നിലയത്തിന്റെ (എൻപിപി) ഭാവി യൂണിറ്റുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില കരാറുകളിൽ റഷ്യയുമായി ഒപ്പുവെച്ചുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 

റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് തമിഴ്നാട്ടിലാണ് കൂടംകുളം ആണവനിലയം നിർമിക്കുന്നത്. അതിനാൽ തന്നെ പ്രതിരോധം, ആണവോർജ്ജം, ബഹിരാകാശം തുടങ്ങിയ  മേഖലകളിൽ റഷ്യയെ “പ്രത്യേക പങ്കാളി” എന്നാണ് മന്ത്രി ജയശങ്കർ വിശേഷിപ്പിച്ചത്. ഉയർന്ന വിശ്വാസമുള്ള രാജ്യങ്ങളുമായി പ്രതിരോധം, ബഹിരാകാശം, ആണവ [ഊർജ്ജം] എന്നീ മേഖലകളിലാണ് സഹകരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് സോണും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ചകൾ ആരംഭിക്കുന്നതിന് ജനുവരി അവസാനത്തോടെ തങ്ങളുടെ വിദഗ്ദ സംഘങ്ങൾ യോഗം ചേരുമെന്ന് ഇരുപക്ഷവും സമ്മതിച്ചതായും ജയശങ്കർ വ്യക്തമാക്കി.

Russia S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: