scorecardresearch
Latest News

ഓലയ്ക്കും ഊബറിനും വെല്ലുവിളി ഉയർത്തി റഷ്യയുടെ ഇൻഡ്രൈവ്

ഓല, ഊബർ എന്നിവയെക്കാൾ കുറഞ്ഞ കമ്മിഷൻ ചാർജാണ് ഈടാക്കുന്നതെന്ന് ഇൻഡ്രൈവ് അവകാശപ്പെടുന്നു

inDrive, Siberia to Delhi, Indian ride hailing cab market, cab market in India, ola India, Uber India, Indian Express, Indian Express News" />

റഷ്യയിലെ സൈബീരിയൻ സ്റ്റാർട്ടപ്പായ, ഇൻഡ്രൈവ് – ഇന്ത്യൻ ക്യാബ് വിപണിയിൽ ഓലയുടെയും ഊബറിന്റെയും സെഗ്‌മെന്റിലെ ഡ്യൂവോപ്പോളിയെ (ഒരു വിപണിയിൽ രണ്ടു പേർ മാത്രം ലീഡ് ചെയ്യുന്നു) മാറ്റിമറിക്കാനൊരുങ്ങുന്നു. ഇന്റർനെറ്റിലെ സേവനങ്ങൾ ഉപയോക്താക്കൾ ആക്‌സസ് ചെയ്യുന്നതിനുള്ള പ്രധാന മത്സരങ്ങൾ നടക്കുന്ന ഒരു വർഷത്തിലാണ് ഇത് വരുന്നത്.

ഭാവിയിലെ ഇന്റർനെറ്റ് സെർച്ചിനായി മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ ഗൂഗിള്‍മായി പോരാട്ടം നടത്തുന്നു. ടിക് ടോക്കിന് പിന്നിലെ ചൈന ആസ്ഥാനമായുള്ള കമ്പനിയായ ബൈറ്റ്ഡാൻസ് വിപണി പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, മെറ്റയും ഭാവിയിൽ നിർണായകമായ വെർച്വൽ റിയാലിറ്റി വിപണി വിഹിതം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു.

ഡൽഹി-എൻ‌സി‌ആറിലുടനീളം വമ്പിച്ച പരസ്യബോർഡുകളും മുഴുവൻ മെട്രോ ട്രെയിനുകളിലും അതിന്റെ പരസ്യങ്ങളും സ്ഥാപിച്ച്, രാജ്യത്തെ റൈഡ്-ഹെയ്‌ലിംഗ് വിപണിയിൽ ഇടം നേടാനാണ് ഇൻഡ്രൈവ് ശ്രമിക്കുന്നത്. നിലവിൽ ഡ്രൈവർമാരിൽനിന്നും യാത്രക്കാരിൽനിന്നുമുള്ള നിരന്തര റദ്ദാക്കലുകൾ നിരവധി അക്കൗണ്ടുകളിൽനിന്നു വരുന്നതിനാൽ ഇവയ്ക്ക് വിശ്വസക്കുറവ് നേരിടുന്നു. കൂടാതെ ഡ്രൈവർമാർക്കുള്ള വികലമായ കമ്മീഷൻ ഘടനയും ചില സമയങ്ങളിൽ അമിതമായേക്കാവുന്ന നിരക്കുകളും വിപണിയെ പിടിച്ചുലയ്ക്കുന്നുണ്ട്.

മൂന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. റൈഡ്-ഹെയ്‌ലിംഗ് ടാക്സികളെ ഏകീതൃത നിരക്കിലൂടെ പഴയ ടാക്സി യുഗത്തിലേക്ക് കൊണ്ടുപോകാനും കൂടാതെ ഓല, ഊബർ എന്നിവയെക്കാൾ ഡ്രൈവര്‍ കമ്മിഷൻ കുറവായിരിക്കുമെന്നും അവർ അവകാശപ്പെടുന്നു.

പ്ലാറ്റ്‌ഫോമിന്റെ ഒരു പ്രധാന സവിശേഷതയായി പറയുന്നത്, ഡ്രൈവർമാകും യാത്രക്കാർക്കും പരസ്പരം നിരക്കിനെക്കുറിച്ച് ചർച്ച നടത്താനും രണ്ടു കൂട്ടർക്കും പറ്റുന്ന ഒരു നിരക്കിൽ യാത്ര തുടങ്ങാൻ​ സാധിക്കുമെന്നതാണ്. ഒരു റൈഡ് ബുക്ക് ചെയ്യുമ്പോൾ, ഒരു യാത്രക്കാരന് അവർക്ക് നൽകാൻ കഴിയുന്ന നിരക്ക് സൂചിപ്പിക്കാൻ സാധിക്കും, അപ്പോൾ ഡ്രൈവർക്ക് അവരുടെ കൗണ്ടർ ഡിസ്കൗണ്ടുകൾ തിരികെ അയയ്ക്കാം. ഇരുവർക്കും അംഗീകരിക്കാവുന്ന നിരക്കിൽ യാത്ര നടത്താം.

2013-ൽ സൈബീരിയയിലെ യകുത്‌സ്‌ക് നഗരത്തിൽ സ്ഥാപിതമായ സ്റ്റാർട്ട്-അപ്പ്, തങ്ങളുടെ പ്രധാന എതിരാളികളായ ഓല, യുബർ എന്നിവയിൽ നിന്ന് കമ്പനിയെ വ്യത്യസ്തമാക്കുന്നത് തങ്ങളുടെ ബിസിനസ്സ് സ്റ്റാറ്റർജിയാണെന്ന് അവർ വിശ്വസിക്കുന്നു. ഓല, യുബറും ഇവ രണ്ടും അൽഗോരിതം വഴിയാണ് യാത്രാ നിരക്ക് തീരുമാനിക്കുന്നത്. ഡ്രൈവർക്കോ യാത്രക്കാരനോ യാതൊരു നിയന്ത്രണവുമില്ലാത്ത പ്രക്രിയാണിത്.

ഒലയിലെയും ഊബറിലെയും ഡ്രൈവറുമാരുടെ പ്രധാന പരാതികളിലൊന്നാണ് നിരക്ക് അവർക്ക് തീരുമാനിക്കാൻ കഴിയില്ല എന്നത്. ഇവരെ ആകർഷിക്കുന്ന പദ്ധതിയാണ് ഇൻഡ്രൈവ് നൽകിയിരിക്കുന്നത്. “ഓല, ഊബർ എന്നിവ വഴി വാഹനമോടിക്കുമ്പോൾ, ആപ്പിൽ അവർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അംഗീകരിക്കാനോ നിരസിക്കാനോ മാത്രമേ കഴിയൂ. എന്നാൽ ഇൻഡ്രൈവ് ഉപയോഗിച്ച്, എനിക്ക് ന്യായമെന്ന് തോന്നുന്ന ഒരു നിരക്ക് എനിക്ക് ആവശ്യപ്പെടാൻ കഴിയും. ഇത് എനിക്ക് കൂടുതൽ നിയന്ത്രണം തരുന്നു.” കഴിഞ്ഞ മൂന്ന് മാസമായി ഇൻഡ്രൈവ് ഉപയോഗിക്കുന്ന ഒരു ഡ്രൈവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി മുതൽ ഡൽഹി -എൻസിആറിൽനിന്നു ഇൻഡ്രൈവ് ഡ്രൈവർമാരെ തങ്ങളുടെ സ്റ്റാർട്ടപ്പിൽ ഉൾപ്പെടുത്തി. സിഎൻജി പമ്പിൽ ക്യാബുകൾ ഇന്ധനം നിറയ്ക്കാൻ വന്നപ്പോഴാണ് കമ്പനി എക്സിക്യൂട്ടീവുകൾ ഡ്രൈവർമാരെ സമീപിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ മാർക്കറ്റിങ് തന്ത്രങ്ങൾകൊണ്ട് നിരവധി യാത്രക്കാരും ആപ്പ് ഡൗണ്‍ലോഡ് ചെയ്തു.

“ഇന്ന്, ദിവസം മുഴുവൻ, ഏകദേശം 10-11 മണിക്കൂർ, ഇൻഡ്രൈവിൽ മാത്രമാണ് വാഹനം ഓടിച്ചത്. ഇന്നലെ ഞാൻ ഒല അൺഇൻസ്റ്റാൾ ചെയ്തു. ചിലപ്പോൾ ഊബർ ഉപയോഗിക്കാറുണ്ട്,” മറ്റൊരു ഡ്രൈവർ പറഞ്ഞു. “ഇപ്പോൾ ഇൻഡ്രൈവിൽ മതിയായ യാത്രക്കാർ ഉണ്ട്, എനിക്ക് മറ്റൊരു ആപ്പ് ഉപയോഗിക്കേണ്ടതില്ല.”

ഇന്ത്യയിൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് എത്ര ഡ്രൈവർമാർ ചേർന്നുവെന്ന് ഉൾപ്പെടുത്താൻ കഴിഞ്ഞുവെന്ന് ഇൻഡ്രൈവ് പറയുന്നില്ലെങ്കിലും, ആപ്പിനായി സൈൻ അപ്പ് ചെയ്ത നിരവധി നഗരങ്ങളിലായി “ആയിരക്കണക്കിന്” ഡ്രൈവർമാർ ഉണ്ടെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. നിലവിൽ ഡൽഹി-എൻസിആർ, ചണ്ഡീഗഡ് , ചെന്നൈ , ലഖ്‌നൗ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ സേവനം ലഭ്യമാണ്. താമസിയാതെ, സൂറത്ത്, മുംബൈ, പൂനൈ എന്നിവിടങ്ങളിൽ തുടങ്ങാൻ ചെയ്യാൻ പദ്ധതിയിടുന്നു.

വിലപേശൽ എന്ന ഘടകം ഇൻഡ്രൈവിൽ നന്നായി പ്രവർത്തിച്ചതായി തോന്നുന്നു. 2022-ൽ, ആപ്പിന്റെ ഡൗൺലോഡുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 ശതമാനം വർധനവ് രേഖപ്പെടുത്തി. 2021 ൽ 42.6 ദശലക്ഷത്തിൽനിന്ന് 2022-ൽ 61.8 ദശലക്ഷമായി ഇത് ഉയർന്നു. അതിന്റെ ഉപയോക്തൃ അടിത്തറ 60 ശതമാനം വർധിക്കുകയും വരുമാനം 87 ശതമാനം ഉയരുകയും ചെയ്തു. 2021-ൽ, ഇൻഡ്രൈവർ യൂണികോൺ പദവി (ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ മൂല്യം ഒരു ബില്യൺ ഡോളറാകുന്നത്) നേടിയതായി പ്രഖ്യാപിച്ചു, ആ വർഷം ആദ്യം 150 മില്യൺ ഡോളർ ഫണ്ടിങ് റൗണ്ടിനെ തുടർന്ന് 1.23 ഡോളർ ബില്യൺ മൂല്യനിർണ്ണയം നടത്തി.

ആഗോളതലത്തിൽ, ഇൻഡ്രൈവിന്റെ കമ്മിഷൻ (ഓരോ റൈഡിന്റെയും നിരക്കിൽനിന്ന് എടുക്കുന്നത്) തങ്ങളുടെ എതിരാളികളേക്കാൾ കുറവായിരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓല, ഊബർ പോലുള്ളവ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഒരു യാത്രക്കാരന്റെ നൽകുന്ന നിരക്കിന്റെ 25 ശതമാനത്തിലധികം എടുക്കാൻ കഴിയുമെങ്കിലും ഇൻഡ്രൈവിന്റെ ഇതുവരെയുള്ള കമ്മിഷനുകൾ 9.5 ശതമാനം മുതൽ 10 ശതമാനം വരെയാണ്.

ഒരു പുതിയ നഗരത്തിൽ ലോഞ്ച് ചെയ്യുമ്പോൾ, ഡ്രൈവറിൽനിന്ന് കമ്മീഷനൊന്നും ഈടാക്കാത്ത 3-6 മാസത്തെ ട്രയൽ പിരീഡ് സാധാരണയായി ഉണ്ടാകുമെന്ന് വക്താവ് പറഞ്ഞു. എന്നാൽ ആ കാലയളവ് അവസാനിക്കുമ്പോൾ പ്ലാറ്റ്‌ഫോം ആ പ്രദേശത്ത് കൂടുതൽ ഓട്ടം കിട്ടിയാൽ, അത് ഡ്രൈവറിൽനിന്ന് കമ്മിഷൻ വാങ്ങാൻ തുടങ്ങുന്നു. ഡൽഹി എൻസിആറിൽ, നിലവിൽ ഇത് വെട്ടിക്കുറയ്ക്കുന്നില്ല. എന്നാൽ ചെന്നൈ, ലഖ്‌നൗ, ലുധിയാന തുടങ്ങിയ നഗരങ്ങളിൽ ആ പ്രക്രിയ ആരംഭിച്ചു. നിലവിൽ കമ്മീഷൻ 10 ശതമാനത്തിൽ താഴെ മാത്രമാണെന്നും വക്താവ് പറഞ്ഞു.

എന്നിരുന്നാലും, ഈ കമ്മിഷൻ നിരക്കിൽ ജാഗ്രത പാലിക്കണമെന്ന് ഡ്രൈവർമാർ പറയുന്നു. ഓലയും ഊബറും ഇന്ത്യയിൽ തുടങ്ങിയപ്പോൾ കമ്മിഷനുകൾ ഇല്ലായിരുന്നു. അതിനുശേഷം, കാര്യങ്ങൾ മാറിമറിഞ്ഞു. ഇപ്പോൾ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന കമ്മീഷനുകൾ ചില സന്ദർഭങ്ങളിൽ 35 ശതമാനം വരെ ഉയർന്നേക്കാം. ഭാവിയിൽ കമ്മീഷനുകൾ 10 ശതമാനത്തിൽ താഴെയായിരിക്കുമെന്ന് ഇൻഡ്രൈവിന്റെ വക്താവിന് ഉറപ്പുനൽകാൻ കഴിഞ്ഞില്ല, എന്നാൽ അവ എല്ലായ്പ്പോഴും മറ്റുള്ളവരെക്കാൾ താഴ്ന്ന നിലയിലായിരിക്കുമെന്ന് അവകാശപ്പെട്ടു.

നിലവിൽ, ഓലയും ഊബറും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നം ഡ്രൈവർമാർ റദ്ദാകുന്നതാണ്. അത് ഇൻഡ്രൈവിന്റെ കുറഞ്ഞ കമ്മിഷൻ ഘടന പരിഹരിച്ചു. മുൻകൂട്ടി നിശ്ചയിച്ച നിരക്കിലാണ് റൈഡ് നടക്കുന്നത് എന്നതിനാൽ, ചില നഗരങ്ങളിൽ കമ്മിഷനുകളിൽ നിലവിൽ 10 ശതമാനം യാത്രാക്കൂലി മാത്രമേ ഡ്രൈവർമാർ നൽകേണ്ടതുള്ളൂ.

എന്നാൽ നിലവിൽ യാത്രക്കാരിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക്, സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, ഊബറിൽനിന്നു വ്യത്യസ്തമായി, ഡ്രൈവർ ആദ്യം നിർദ്ദേശിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ റൂട്ട് എടുക്കുമ്പോൾ യാത്രക്കാരനെ അറിയിക്കാനുള്ള ഫീച്ചർ ഇൻഡ്രൈവിന് ഇല്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.

മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു സപ്പോർട്ട് ടീം ഉണ്ടെന്ന് ഇൻഡ്രൈവ് വക്താവ് അവകാശപ്പെടുമ്പോൾ, ഈ സൗകര്യം നിലവിൽ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലൂടെ മാത്രമേ ലഭ്യമാകൂ. ഒരു കോളിലൂടെ ഒരു സപ്പോർട്ട് എക്‌സിക്യൂട്ടീവുമായി നേരിട്ട് കണക്‌റ്റുചെയ്യുന്നതിന് – ഊബറും ഓലയും ചെയ്യുന്ന പോലെയൊരു സമർപ്പിത ഹെൽപ്പ്‌ലൈൻ ഉണ്ടായിരിക്കുന്നത് അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ മികച്ച ഓപ്ഷനായിരിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. സുരക്ഷാ കാര്യങ്ങൾ കുറച്ച് സമയത്തേക്ക് ഇതുപോലെ തുടരുമെന്ന് വക്താവ് സൂചന നൽകി. “ഇപ്പോൾ, ഒന്നും അവതരിപ്പിക്കുന്നില്ലെന്ന് ,” വക്താവ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russian company indrive to break ola uber duopoly