/indian-express-malayalam/media/media_files/uploads/2023/06/putin-1.jpg)
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍,വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ജെനി പ്രിഗോസിന്‍
മോസ്‌കോ: റഷ്യക്കെതിരെ വിമത നീക്കം നടത്തിയ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് പിന്‍വാങ്ങുന്നു. രാജ്യത്തിന്റെ തെക്കന്‍ നഗരങ്ങള്‍ കൂലിപ്പട്ടാളം പിടിച്ചടക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യെവ്ജെനി പ്രിഗോസിനും സംഘരും മോസ്‌കോയിലേക്ക് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആയുധധാരികളായ റഷ്യന്‍ കൂലിപ്പടയാളികള്‍ പിന്‍മാറുന്നതായാണ് പുതിയ വിവരം.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ വലിയ വെല്ലുവിളി ഉയര്‍ത്തിയ പ്രിഗോസിന്‍ വീമതനീക്കത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോസിനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്‌നര്‍ സേന വിമത നീക്കം അവസാനിപ്പിച്ച് പിന്മാറ്റം നടത്തിയത്. നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്‌തോവില്‍ നിന്ന് വാഗ്‌നര്‍ സേന പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടുണ്ട്.
തന്റെ പട്ടാളം ശനിയാഴ്ച രാജ്യതലസ്ഥാനത്ത് നിന്ന് 125 മൈല്‍ (200 കിലോമീറ്റര്‍) പരിധിയില്‍ എത്തിയതായി മുന്‍ പുടിന്‍ സഖ്യകക്ഷിയും വാഗ്‌നര്‍ സൈന്യത്തിന്റെ സ്ഥാപകനുമായ യെവ്‌ജെനി പ്രിഗോസിന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ റഷ്യ സൈനികരെ വിന്യസിക്കുകയും താമസക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധികം വൈകാതെ പിടിച്ചെടുത്ത റോസ്‌തോവ് സൈനിക ആസ്ഥാനത്ത് നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങി. പ്രിഗോജിന്‍ അയല്‍രാജ്യമായ ബെലാറസിലേക്ക് മാറുമെന്നും ശിക്ഷ നേരിടേണ്ടിവരില്ലെന്നും റഷ്യ പറഞ്ഞു.
മോസ്‌കോയിലേക്കുള്ള മാര്‍ച്ച് അവസാനിപ്പിക്കാന്‍ വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ജെനി പ്രിഗോസിന്‍ തന്റെ പോരാളികളോട് ഉത്തരവിട്ടതിന് ശേഷം, അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന സൈനികരെയും ശിക്ഷിക്കില്ലെന്നും ക്രെംലിന്‍ പറഞ്ഞു. പ്രക്ഷോഭത്തില്‍ പങ്കെടുക്കാത്ത അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പോരാളികള്‍ക്ക് പ്രതിരോധ മന്ത്രാലയം കരാര്‍ വാഗ്ദാനം ചെയ്യുമെന്നും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.