Russia-Ukraine War News: കീവ്: യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റിന് നേരെ യുക്രൈന് സൈന്യം ആക്രമണം ആരംഭിച്ചു. മരിയുപോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സ്റ്റില്‍ പ്ലാന്റ് കയ്യടക്കേണ്ടതില്ലെന്നും റഷ്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം.
അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ ഇന്ന് കീവ് സന്ദർശിക്കുമെന്നും അധിനിവേശം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ യുക്രൈന് ആവശ്യമായ ആയുധങ്ങളെക്കുറിച്ച് ചർച്ച നടത്തുമെന്നും പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി അറിയിച്ചു.
തങ്ങള്‍ക്കാവശ്യമായ ആയുധങ്ങള്‍ ലഭിച്ചാലുടന്‍ താത്കാലികമായി മാത്രം അവര്‍ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുമെന്നും സെലന്‍സ്കി വ്യക്തമാക്കി. എന്നാല്‍ ഉദ്യോഗസ്ഥരുടെ കീവിലേക്കുള്ള യാത്ര സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടക്കുന്നത് മരിയുപോളിലാണ്. ആഴ്ചകളായി തുറമുഖം നഗരത്തില്‍ യുദ്ധം തുടരുകയാണ്. 2014 ൽ പിടിച്ചെടുത്ത ക്രിമിയയുമായി കിഴക്കൻ ഡോൺബാസ് മേഖലയെ ബന്ധിപ്പിക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് മരിയുപോള്‍ പിടിച്ചെടുക്കുക എന്നത് സുപ്രധാനമാണ്.
അതേസമയം മരിയുപോളില്‍ കൂട്ടക്കുരിതിയാണ് നടക്കുന്നതെന്നാണ് യുക്രൈന് ആരോപിക്കുന്നത്. അയിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും ഒരു ലക്ഷത്തോളം പേര് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം.
Also Read: പാലക്കാട് ശ്രീനിവാസന് വധക്കേസ്: കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍