scorecardresearch
Latest News

Russia-Ukraine War News: ചർച്ചകൾ “നിർത്താൻ” കാരണം യുക്രൈനിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതെന്ന് റഷ്യ

Russia-Ukraine War News: മരിയുപോളിലെ വിജയത്തിന് പിന്നാലെ ഓണ്‍ലൈനായി നടന്ന മീറ്റിങില്‍ പുടിന്‍ റഷ്യന്‍ പ്രതിരോധ മന്ത്രിയേയും സൈനികരേയും അഭിനന്ദിച്ചു

Russia-Ukraine War News: ചർച്ചകൾ “നിർത്താൻ” കാരണം യുക്രൈനിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതെന്ന് റഷ്യ

Russia-Ukraine War News: കീവ്: റഷ്യ-യുക്രൈൻ യുദ്ധവുായി ബന്ധപ്പെട്ട ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ.

ചർച്ചകൾ “നിർത്താൻ” കാരണം യുക്രൈനിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതെന്ന് റഷ്യ

യുക്രൈനിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ “നിർത്താൻ” കാരണം റഷ്യക്ക് യുക്രൈനിൽ നിന്ന് പ്രതികരണങ്ങളൊന്നും ലഭിക്കാത്തതാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.

“ഇപ്പോൾ, അവർ ചർച്ചകൾ നിർത്തിവച്ചിരിക്കുന്നു, കാരണം ഞങ്ങൾ അഞ്ച് ദിവസം മുമ്പ് യുക്രൈനിയൻ ചർച്ചക്കാർക്ക് മറ്റൊരു നിർദ്ദേശം കൈമാറി, അത് അവരുടെ അഭിപ്രായങ്ങളറിഞ്ഞ് തയ്യാറാക്കിയതാണ്. അത് പ്രതികരണമില്ലാതെ തുടരുന്നു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെയും അദ്ദേഹത്തിന്റെ ഉപദേശകരുടെയും സമീപകാല പ്രസ്താവനകൾ സൂചിപ്പിക്കുന്നത് അവർക്ക് ഈ ചർച്ചകൾ ആവശ്യമില്ല, അവർ അവരുടെ വിധിയോട് പൊരുത്തപ്പെട്ടു എന്നാണ്,” എന്ന് ലാവ്‌റോവ് ആരോപിച്ചു.

യുഎൻ സെക്രട്ടറി ജനറൽ പുടിനുമായി കൂടിക്കാഴ്ച നടത്തും

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുത്തേറസ് തിങ്കളാഴ്ച മോസ്കോ സന്ദർശിക്കുമെന്ന് ഗുത്തേറസിന്റെ വക്താവ് എറി കനേക്കോ പറഞ്ഞു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഗുത്തേറസ് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം നടത്തും.

ആയുധ സംഭരണ കേന്ദ്രം പിടിച്ചെടുത്തതായി റഷ്യൻ സൈന്യം

യുക്രൈനിലെ ഹാർകിവ് മേഖലയിലെ ഒരു വലിയ ആയുധ സംഭരണ കേന്ദ്രം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തെ അധികരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആയിരക്കണക്കിന് ടൺ വെടിക്കോപ്പുകളാണ് ആയുധ സംഭരണ കേന്ദ്രത്തിൽ ഉണ്ടായിരുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ടാസ് റിപ്പോർട്ട് ചെയ്തു.

ആറ്റോമിക് എനർജി ഏജൻസി തലവൻ ചോർണോബിൽ സന്ദർശിക്കും

ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) തലവൻ റാഫേൽ ഗ്രോസി അടുത്തയാഴ്ച യുക്രൈനിലെ ചോർണോബിൽ ആണവ പ്ലാന്റ് സന്ദർശിക്കും. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിയൽ ആണവ അപകട സാധ്യത തടയാൻ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനുള്ള വിദഗ്ധ ദൗത്യത്തിന് റാഫേൽ ഗ്രോസി നേതൃത്വം നൽകുമെന്ന് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

രിയുപോളില്‍ ചെറുത്ത് നില്‍പ്പുമായി യുക്രൈന്‍ സൈന്യം

തുറമുഖ നഗരമായ മരിയുപോളില്‍ അവസാനഘട്ട ചെറുത്തു നില്‍പ്പുമായി യുക്രൈന്‍ സൈന്യം. ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്തെ തുടര്‍ന്ന് മരിയുപോളിനെ വിമോചിപ്പിച്ചതായും റഷ്യന്‍ സൈന്യം വിജയം കൈവരിച്ചതായും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്നലെ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ പുടിന്റെ അവകാശവാദത്തെ അമേരിക്ക നിഷേധിക്കുകയും യുക്രൈന്‍ സൈന്യം മരിയുപോളില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. യുക്രൈന്‍ സൈനികരോട് കീഴടങ്ങാൻ റഷ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരത് നിഷേധിക്കുകയാണ് ഉണ്ടായത്.

യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി തെറ്റാണെന്നത് ഇന്ത്യ വ്യക്തമാക്കണമെന്ന് ഹിലരി ക്ലിന്റൺ

“റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഊർജ ഇറക്കുമതി വളരെ ചെറുതാണ് കുറച്ചു മാത്രമാണ്. പരമാധികാര രാഷ്ട്രമെന്ന നിലയിൽ അതിന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് അടിവരയിടേണ്ടത് പ്രധാനമാണ്. എന്നാൽ യുക്രൈനെതിരായ റഷ്യൻ ആക്രമണം തീർത്തും തെറ്റാണെന്ന് ഉറച്ചു പറയാന്‍ ഇന്ത്യക്ക് കഴിയണം,” മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി റോഡ്ം ക്ലിന്റൺ വ്യാഴാഴ്ച പറഞ്ഞു.

റഷ്യക്ക് സൈനികരുടെ അഭാവമെന്ന് യുക്രൈന്‍

അവസാനഘട്ട ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ശ്രമമാണ് പുടിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് യുക്രൈനും പ്രതികരിച്ചു. സൈനികരുടെ അഭാവം റഷ്യ നേരിടുന്നുണ്ടെന്നും യുക്രൈന്‍ ആരോപിച്ചു. മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരേയും പരിക്കേറ്റ സൈനികരേയും രക്ഷപ്പെടുത്താന്‍ സഹായിക്കണമെന്ന് യുക്രൈന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മരിയുപോളിലെ വിജയത്തിന് പിന്നാലെ ഓണ്‍ലൈനായി നടന്ന മീറ്റിങില്‍ പുടിന്‍ റഷ്യന്‍ പ്രതിരോധ മന്ത്രിയേയും സൈനികരേയും അഭിനന്ദിച്ചു. അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ് ഉൾക്കൊള്ളുന്ന വ്യാവസായിക മേഖലയെ ആക്രമിക്കുന്നത് അനാവശ്യമാണെന്നും പുടിന്‍ പറഞ്ഞു.

പുനര്‍നിര്‍മ്മാണങ്ങള്‍ക്ക് യുക്രൈന് ജര്‍മനിയുടെ സഹായം

യുദ്ധത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നികത്താനും പുനര്‍നിര്‍മ്മാണത്തിനുമായി യുക്രൈന് സഹായം നല്‍കാന്‍ ജര്‍മനി. 37 മില്യണ്‍ യുറോ യുക്രൈന്‍ നല്‍കുമെന്നാണ് ജര്‍മന്‍ സര്‍ക്കാരിനെ ഉദ്ധരിച്ചുകൊണ്ട് ഓഗ്സ്ബർഗ് അല്‍ഗെമെയിന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുക്രൈനിലെ വൈദ്യുത പുനർനിർമ്മാണത്തിനായി ഏകദേശം 22.5 ദശലക്ഷം യൂറോ ചെലവഴിക്കുമെന്നും റഷ്യൻ സൈന്യം ആക്രമിച്ച കെട്ടിടങ്ങള്‍ പുനർനിർമ്മിക്കുന്നതിനും മെഡിക്കൽ ഉപകരണങ്ങൾക്കുമായി 14.4 ദശലക്ഷം യൂറോ നീക്കിവയ്ക്കുമെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

മാനുഷിക ഇടനാഴികള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി

ഏറ്റുമുട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ മാനുഷിക ഇടനാഴികള്‍ ഇന്ന് തുറക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. അപകടകരമായ സ്ഥിതിയാണ് വഴികളിലുള്ളത്, അതിനാല്‍ മാനുഷിക ഇടനാഴികള്‍ ഉണ്ടാകില്ല. രക്ഷാപ്രവര്‍ത്തകര്‍ക്കായി കാത്തിരിക്കുന്നവര്‍ ക്ഷമയോടെ തുടരുക, ഐറിന ഫെയ്സ്ബുക്കില്‍ കുറിച്ചു.

യുക്രൈന് ശക്തിയേറിയ ആയുധങ്ങള്‍ ആവശ്യമാണെന്ന് സെലെന്‍സ്കി

തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ റഷ്യയുടെ അധിനിവേശത്തിൽ നിന്ന് പ്രതിരോധിക്കാൻ തന്റെ രാജ്യത്തിന് കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. റഷ്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങളോട് സെലെന്‍സ്കി ആവശ്യപ്പെടുകയും ചെയ്തു.

പോർച്ചുഗീസ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ, തുറമുഖ നഗരമായ മരിയുപോളിൽ ഉൾപ്പെടെ യുക്രൈനില്‍ റഷ്യൻ സൈന്യം നിരവധി അതിക്രമങ്ങൾ നടത്തിയെന്ന് സെലന്‍സ്കി ആരോപിച്ചു. റഷ്യൻ എണ്ണയ്‌ക്കെതിരായ ആഗോള ഉപരോധത്തെ പിന്തുണയ്ക്കാൻ പോർച്ചുഗലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: COVID-19 Updates: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു; 2,451 പുതിയ കേസുകള്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 22 updates