Russia-Ukraine War News: യുക്രൈനിലെ റഷ്യയുടെ സൈനിക ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിടുമ്പോഴും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു. എന്നാല്‍ റഷ്യയുടെ സൈനിക ശക്തിയുടെ 25 ശതമാനവും ഇല്ലാതായതായി അമേരിക്ക അവകാശപ്പെടുന്നു. യുക്രൈന് കൂടുതല്‍ സഹായവുമായി കാനഡയും മുന്നോട്ട് വന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സമാധാന ഉടമ്പടിക്കുള്ള റഷ്യയുടെ ആവശ്യങ്ങല്‍ യുക്രൈനെ അറിയിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
1.യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 50 ലക്ഷം കടന്നതായി യുഎന്‍
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ 50 ലക്ഷത്തിലധികം പേര്‍ മാതൃരാജ്യം വിട്ട് അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയെന്നാണ് ഐക്യരാഷ്ട്ര സഭയും മനുഷ്യാവകശ സമിതി പറയുന്നത്. കഴിഞ്ഞ ഫെബ്രുവരി 24 നായിരുന്നു യുക്രൈനില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചത്. എട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഏറ്റുമുട്ടല്‍ തുടരുകയാണ്.
2.യുക്രൈന് സഹായവുമായി കാനഡ
യുക്രൈന്‍ പ്രസിഡന്റ് വോളോഡിമില്‍ സെലെൻസ്‌കിയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും യുക്രൈന് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും യുക്രൈന്‍ ജനത റഷ്യക്കെതിരെ വീര്യത്തോടെ പോരാടിയെന്നും അദ്ദേഹം പറയുന്നു. പ്രസിഡൻറ് വ്‌ളാഡിമിർ പുടിനുമായി അടുത്ത ബന്ധം പുലർത്തിയതിന് 14 റഷ്യക്കാരെക്കൂടി ഉപരോധപ്പട്ടികയില്‍ കാനഡ ഉള്‍പ്പെടുത്തി.
3.റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈനെ അറിയിച്ചതായി ദിമിത്രി പെസ്കോവ്
സമാധാന ചർച്ചകളുടെ ഭാഗമായി തങ്ങളുടെ ആവശ്യങ്ങൾ വിശദീകരിക്കുന്ന കരട് രേഖ റഷ്യ യുക്രൈന് കൈമാറിയെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ക്രെംലിൻ വക്താവ് അറിയിച്ചു ദിമിത്രി പെസ്കോവ് അറിയിച്ചു. വ്യക്തമായിട്ടുള്ള കാര്യങ്ങള്‍ അടങ്ങിയിട്ടുള്ള രേഖയാണ് നല്‍കിയിട്ടുള്ളതെന്നും ഇന് പന്ത് യുക്രൈനിന്റെ കോര്‍ട്ടിലാണെന്നും ദിമിത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുക്രൈനിന്റെ ഭാഗത്തു നിന്നുള്ള തണുത്ത പ്രതികരണങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
4.റഷ്യൻ സൈനികശക്തിയുടെ 25% നഷ്ടപ്പെട്ടതായി യുഎസ്
യുക്രൈനിന്റെ കിഴക്കൻ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെ, റഷ്യയുടെ സൈനികശക്തിയുടെ നാലിൽ ഒരു ഭാഗവും നഷ്ടമായെന്ന് യുഎസ്. റഷ്യ യുക്രൈനിലേക്ക് അയച്ച സൈനിക ശക്തിയുടെ 25 ശതമാനവും നഷ്ടപ്പെട്ടതായി പെന്റഗൺ പറഞ്ഞു.
5.മരിയോപോളിൽ കീഴടങ്ങലിന് പുതിയ സമയപരിധി
കിഴക്കൻ മേഖലകളിൽ നിർണായക വിജയത്തിനായി ശ്രമിക്കുന്ന റഷ്യ, മാരിയോപോളിലെ യുക്രൈൻ സൈന്യത്തിന് കീഴടങ്ങാൻ പുതിയ സമയം നൽകി.
ഇതേസമയം വിവിധ വിദേശ സർക്കാരുകൾ കീവിന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തു. ആയിരക്കണക്കിന് റഷ്യൻ സൈനികർ പീരങ്കികളുടെയും റോക്കറ്റ് ബാരേജുകളുടെയും പിന്തുണയോടെ ഡോൺബാസ് മേഖലയിലേക്ക് മുന്നേറ്റം നടത്തുകയാണ്.
6.ചെർണോബിലിലേക്കുള്ള ആശയവിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി
ഡീകമ്മീഷൻ ചെയ്ത ചെർണോബിൽ പവർ പ്ലാന്റും യുക്രൈനിലെ ന്യൂക്ലിയർ റെഗുലേറ്ററും തമ്മിലുള്ള ആശയവിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി അറിയിച്ചു. 1986ൽ ദുരന്തമുണ്ടായ പ്ലാന്റുമായുള്ള നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ടതായി മാർച്ച് 10-ന് വിയന്ന ആസ്ഥാനമായുള്ള യുഎൻ ആണവ നിരീക്ഷണ സംഘത്തെ യുക്രൈൻ അറിയിച്ചിരുന്നു. ഫെബ്രുവരി 24 ന് യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം ചെർണോബിൽ പിടിച്ചെടുക്കുകയും മാർച്ച് 31 പിൻവാങ്ങുകയും ചെയ്തിരുന്നു.
7.യുക്രൈനിന്റെ കിഴക്കൻ അതിർത്തിയിൽ റഷ്യൻ സൈനിക സാന്നിധ്യം തുടരുന്നു
യുക്രൈനിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം ശക്തി പ്രാപിക്കുകയാണെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ്. ഡോണ്‍ബാസ് മേഖലയില്‍ ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഗുരുതരമായിരിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
8.റഷ്യൻ ഒറ്റ രാത്രികൊണ്ട് 1,053 യുക്രൈനിയൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു
റഷ്യൻ സൈന്യം ഒറ്റ രാത്രികൊണ്ട് 1,053 യുക്രൈനിയൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുകയും യുക്രൈന്റെ 106 ഫയറിംഗ് പൊസിഷനുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
9.റഷ്യയുടെ ”ഏറ്റവും പ്രിയപ്പെട്ട രാജ്യം” എന്ന പദവി ഔദ്യോഗികമായി പിൻവലിച്ച് ജപ്പാൻ
യുക്രൈനിലെ ജനങ്ങൾക്ക് നേരെ റഷ്യൻ സേന നടത്തിയ വ്യാപകമായ അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ,, ജപ്പാൻ റഷ്യക്ക് നൽകിയിരുന്നു “ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം” എന്ന വ്യാപാര പദവി ബുധനാഴ്ച ഔദ്യോഗികമായി റദ്ദാക്കി. നേരത്തെ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ ജപ്പാന്റെ ഏറ്റവും പുതിയ നീക്കമാണ് റഷ്യയുടെ വ്യാപാര പദവി എടുത്തുകളഞ്ഞത്.
10.വിംബിള്‍ഡണില്‍ കളിക്കുന്നതിന് റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്
യുക്രൈനിലെ സൈനിക നടപടിക്ക് പിന്നാലെ കായിക മേഖലയിലും റഷ്യക്ക് തിരിച്ചടി. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ റഷ്യന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ അനുവാദമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവ്, ആന്‍ഡ്രെ റുബ്ലെവ് എന്നിവര്‍ക്ക് ടൂര്‍ണമെന്റ് നഷ്ടമാകും.