scorecardresearch
Latest News

Russia – Ukraine War News: സ്വീഡനും ഫിൻ‌ലൻഡും നാറ്റോയിൽ ചേരുകയാണെങ്കിൽ ആണവ വിമുക്ത ബാൾട്ടികിനെക്കുറിച്ച് ഇനി ചർച്ചയില്ലെന്ന് റഷ്യ

800 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായത്തിന് യുഎസിനോട് നന്ദി പറഞ്ഞ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രംഗത്തെത്തി

Russia – Ukraine War News: സ്വീഡനും ഫിൻ‌ലൻഡും നാറ്റോയിൽ ചേരുകയാണെങ്കിൽ ആണവ വിമുക്ത ബാൾട്ടികിനെക്കുറിച്ച് ഇനി ചർച്ചയില്ലെന്ന് റഷ്യ

Russia – Ukraine War News: കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം എട്ടാം വാരത്തിലേക്ക് കടന്നിട്ടും സംഘര്‍ഷം തുടരുന്നു. റഷ്യൃ–യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1-സ്വീഡനും ഫിൻ‌ലൻഡും നാറ്റോയിൽ ചേരുകയാണെങ്കിൽ ആണവ വിമുക്ത ബാൾട്ടികിനെക്കുറിച്ച് ഇനി ചർച്ചയില്ലെന്ന് റഷ്യ

സ്വീഡനും ഫിൻ‌ലൻഡും നാറ്റോയിൽ ചേരുകയാണെങ്കിൽ ആണവ വിമുക്ത ബാൾട്ടികിനെക്കുറിച്ച് ഇനി ചർച്ചയില്ലെന്ന് റഷ്യൻ നേതാവ് ദിമിത്രി മെദ്‌വദേവ്. പ്രാദേശികമായി സന്തുലിതാവസ്ഥ വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തങ്ങളുടെ നാറ്റോ അംഗത്വ പദ്ധതികളുമായി മുന്നോട്ട് പോയാൽ റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമില്ലെന്നും മെദ്‌വദേവ് കൂട്ടിച്ചേർത്തു.

2-റഷ്യൻ ഉടമസ്ഥതയിലുള്ള 33 സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചു

റഷ്യൻ ഉടമസ്ഥതയിലുള്ള 33 സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചു. യുക്രൈനിലെ യുദ്ധത്തെച്ചൊല്ലിയുള്ള ഉപരോധത്തിന്റെ ഭാഗമായാണ് നടപടി. ലക്ഷ്യമിട്ട് റഷ്യൻ ധനികരുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് റിവിയേര, പാരീസ് എന്നിവിടങ്ങളിലടക്കമുള്ള 33 സ്വത്തുക്കൾ മരവിപ്പിച്ചതായി ഫ്രാൻസ് സർക്കാർ അറിയിച്ചു.

3-പുതിയ തടവുകാരുടെ കൈമാറ്റം: റഷ്യയുമായി ധാരണയിലെത്തിയതായി ഉക്രെയ്ൻ ഡെപ്യൂട്ടി പ്രധാനമന്ത്രി

തടവുകാരെ കൈമാറുന്നതിന് റഷ്യയുമായി പുതിയ കരാറിലെത്തിയതായി യുക്രൈൻ ഉപ പ്രധാനമന്ത്രി ഐറിന വരേഷ്ചുക്. ആകെ 30 യുക്രൈൻകാർ വ്യാഴാഴ്ച നാട്ടിലേക്ക് പോകുമെന്നും യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന പറഞ്ഞു. 30 യുക്രൈൻകാരിൽ അഞ്ച് ഉദ്യോഗസ്ഥരും 17 സൈനികരും കൂടാതെ എട്ട് സിവിലിയന്മാരും ഉൾപ്പെടുന്നുവെന്ന് വെരേഷ്ചുക്ക് കൂട്ടിച്ചേർത്തു.

4-യുക്രൈനിൽ നിന്ന് അതിർത്തി പോസ്റ്റിന് നേരെ വെടിവയ്പുണ്ടായതായി റഷ്യ

യുക്രൈനിൽ നിന്ന് ബ്രയാൻസ്ക് മേഖലയിലെ അതിർത്തി പോസ്റ്റിന് നേരെ വെടിയുതിർത്തതായി റഷ്യ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യൻ സെക്യൂരിറ്റി സർവീസ്സ വ്യാഴാഴ്ച പറഞ്ഞു.

5-യുദ്ധം സാമ്പത്തിക വളർച്ചയെ ബാധിക്കുന്നതായി ഐഎംഎഫ്

യുദ്ധം യുക്രൈൻറെ വളർച്ചയെ ബാധിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ശിഥിലമാക്കുന്ന തരത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഐഎംഎഫ് മാനേജിങ് ഡയരക്ടർ ക്രിസ്റ്റലീന ജോർജീവ. യുദ്ധം 2022 ലും 2023 ലും ആഗോള വളർച്ചാ എസ്റ്റിമേറ്റ് വെട്ടിക്കുറയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിയെ പ്രേരിപ്പിക്കുന്നുവെന്നും ക്രിസ്റ്റലീന ജോർജീവ വ്യാഴാഴ്ച പറഞ്ഞു.

6-ക്രാമാറ്റോർസ്ക്, കോസ്റ്റിയാന്റിനിവ്ക പട്ടണങ്ങൾ റഷ്യ ലക്ഷ്യം വയ്ക്കുന്നതായി ബ്രിട്ടീഷ് മിലിറ്ററി ഇന്റലിജൻസ്

യുക്രൈനിയൻ പട്ടണങ്ങളായ ക്രാമാറ്റോർസ്ക്, കോസ്റ്റിയാന്റിനിവ്ക എന്നിവ റഷ്യ ലക്ഷ്യമിടുന്നതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു. ഫെബ്രുവരി അവസാനം റഷ്യ യുക്രൈൻ ആക്രമിച്ചതിനുശേഷം മറ്റ് നഗര കേന്ദ്രങ്ങളിൽ കണ്ട അക്രമത്തിന്റെ തോത് പരിശോധിച്ചാൽ ക്രാമാറ്റോർസ്ക്, കോസ്റ്റിയാന്റിനിവ്ക പട്ടണങ്ങളിലും സമാന ആക്രമണം നടത്താൻ സാധ്യതയുള്ളതായി കണക്കാക്കാമെന്ന് ഏജൻസി വ്യക്തമാക്കി.

7-വിമാനക്കമ്പനികൾക്ക് 19.5 ബില്യൺ റൂബിൾ വാഗ്ദാനം ചെയ്ത് റഷ്യ

ഉപരോധം മൂലം റദ്ദാക്കിയ റൂട്ടുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പണം തിരികെ നൽകുന്നതിന് എയർലൈനുകൾക്ക് 19.5 ബില്യൺ റൂബിൾസ് (238 മില്യൺ ഡോളർ) നൽകുമെന്ന് റഷ്യ. സർക്കാരിന്റെ ഭാഗത്തുനിന്നുള്ളപിന്തുണയെന്ന നിലയിലാണ് ഈ തുക നൽകുന്നതെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ വ്യാഴാഴ്ച പറഞ്ഞു.

8-ഹാർകിവ്: ഷെല്ലാക്രമണത്തിൽ 4 സാധാരണക്കാർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു

വ്യാഴാഴ്ച ഹാർകിവ് നഗരത്തിന് നേരെ റഷ്യൻ ഷെല്ലാക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈയ്നിലെ ഖാർകിവ് മേഖലയുടെ ഗവർണർ ഒലെഹ് സിന്യെഗുബോവ് പറഞ്ഞു.

9-കരിങ്കടലിൽ നിലയുറപ്പിച്ച യുദ്ധക്കപ്പലിൽ പൊട്ടിത്തെറിയെന്ന് റഷ്യ; മിസൈൽ ആക്രമണമെന്ന് യുക്രൈൻ

കരിങ്കടലിൽ നിലയുറപ്പിച്ച തങ്ങളുടെ മുൻനിര യുദ്ധകപ്പലിൽ പൊട്ടിത്തെറിയുണ്ടായതായി റഷ്യ. കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും തീപിടിത്തത്തെ തുടർന്ന് അതിലെ ജീവനക്കാരെ ഒഴിപ്പിച്ചതായും റഷ്യ പറഞ്ഞു. അതേസമയം തങ്ങൾ മിസൈൽ ആക്രമണം നടത്തിയതാണെന്ന് യുക്രൈൻ അവകാശപ്പെട്ടു.

യുക്രൈനിലെ ഒഡെസ മേഖലയിൽ കരിങ്കടലിൽ നിലയുറപ്പിച്ച, റഷ്യൻ ഗൈഡഡ്-മിസൈൽ ക്രൂയിസർ മോസ്‌ക്വയ്ക്ക് നേരെ ആക്രമണം നടത്തുകയും ആക്രമണത്തിൽ യുദ്ധക്കപ്പലിന് ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി ഗവർണർ മാക്‌സിം മാർചെങ്കോ പറഞ്ഞു. റഷ്യയുടെ പ്രധാന യുദ്ധക്കപ്പലാണ് മോസ്‌ക്വ.

10-യുഎസിനോട് നന്ദി പറഞ്ഞ് സെലെൻസ്‌കി

800 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായത്തിന് യുഎസിനോട് നന്ദി പറഞ്ഞ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രംഗത്തെത്തി. വീഡിയോ സന്ദേശത്തിൽ അമേരിക്കയോട് ആത്മാർത്ഥമായി നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

Also Read: Russia – Ukraine War News: ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ റഷ്യയെ തടയാനാകു: എസ്റ്റോണിയൻ പാർലമെന്റില്‍ സെലെന്‍സ്കി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 14 updates