Russia-Ukraine War News: കീവ്. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ സോവിയറ്റ് യൂണിയന്റെ വിജയാഘോഷത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നേതൃത്വം നല്‍കിയ ഇന്നലെ യുക്രൈനിയന്‍ തുറമുഖ നഗരങ്ങളില്‍ മിസൈലാക്രമണം രൂക്ഷമായിരുന്നു. ഇന്ന് പുലര്‍ച്ചെ വരെ ഒഡെസയില്‍ അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കുന്നതിനായി പരിശ്രമിക്കുകയായിരുന്നു.
യുക്രൈനിന്റെ കിഴക്കും തെക്കുമുള്ള മേഖലകളില്‍ റഷ്യൻ ആക്രമണം തുടരുകയാണ്. പോരാട്ടം ആഴ്ചകളായി തുടരുന്ന തുറമുഖ നഗരമായ മരിയുപോളിലെ യുക്രൈനിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. സ്റ്റീല്‍ പ്ലാന്റിനുള്ളില്‍ ഇനിയും നൂറിലധികം സാധാരണക്കാരുണ്ടെന്നാണ് കരുതപ്പെടുന്നത്.
ലുഹാൻസ്ക്, ഖാർകിവ്, ഡിനിപ്രോ എന്നിവയുൾപ്പെടെ യുക്രൈനിലെ നിരവധി പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 തവണ പ്രദേശത്ത് ആക്രമണമുണ്ടായി, അവര്‍ക്ക് സാധിക്കുന്ന എല്ലാ മേഖലകളും ആക്രമിച്ചു, ലുഹാൻസ്ക് ഗവർണർ സെർഹി ഗൈദായി അറിയിച്ചു.
ഏകദേശം 11 ആഴ്‌ചയായി തുടരുന്ന യുദ്ധത്തിൽ യുക്രൈനില്‍ കൊല്ലപ്പെട്ടത് 3,381 എന്ന യുഎൻ ഔദ്യോഗിക മരണസംഖ്യയേക്കാൾ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്ററിംഗ് മിഷന്റെ തലവൻ അറിയിച്ചു. മിസൈൽ, വ്യോമാക്രമണം തുടങ്ങിയവയില്‍ നിന്നുണ്ടായ സ്ഫോടനത്തില്‍ പെട്ടാണ് ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ടത്.
Also Read: രാജ്യദ്രോഹ നിയമം: നിലവിലെ കേസുകളുടെ കാര്യത്തില്‍ തീരുമാനമെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി