scorecardresearch
Latest News

‘യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണ്’; സമാധാനത്തിന് ആഹ്വാനം ചെയ്ത് മാർപ്പാപ്പ

ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലെ റഷ്യൻ എംബസി സന്ദർശിച്ച് റഷ്യൻ അധിനിവേശം സംബന്ധിച്ച തന്റെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു

‘യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണ്’; സമാധാനത്തിന് ആഹ്വാനം ചെയ്ത് മാർപ്പാപ്പ
ഫയൽ ചിത്രം

വത്തിക്കാൻ: യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭാ മേധാവി യുദ്ധത്തെ അപലപിച്ചും സമാധാനത്തിന് ആഹ്വാനം ചെയ്തും ട്വീറ്റ് ചെയ്തത്.

“ഓരോ യുദ്ധവും ലോകത്തെ മുമ്പത്തേക്കാൾ മോശമാക്കുന്നു. യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണ്, അപമാനകരമായ കീഴടങ്ങലാണ്. പൈശാചിക ശക്തികൾക്ക് മുന്നിലുള്ള കടുത്ത പരാജയം” മാർപ്പാപ്പ ട്വിറ്ററിൽ കുറിച്ചു.

അതിനിടെ, ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലെ റഷ്യൻ എംബസി സന്ദർശിച്ച് റഷ്യൻ അധിനിവേശം സംബന്ധിച്ച തന്റെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. പ്രോട്ടോക്കോൾ മറികടന്നായിരുന്നു മാർപ്പാപ്പയുടെ അസാധാരണ നടപടി.

അതേസമയം, റഷ്യൻ സേന യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ എത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. കീവിന്റെ പ്രധാന നഗരത്തിൽ റഷ്യൻ സേനയുമായി യുക്രൈൻ പട്ടാളം ഏറ്റുമുട്ടിയതായി യുക്രൈൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

മറ്റൊരു സംഭവത്തിൽ, താൻ ബങ്കറിലേക്ക് മാറിയെന്ന വാർത്തകളെ നിഷേധിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡൈമർ സെലെൻസ്‌കി രംഗത്തെത്തി. ‘രാജ്യം വിട്ടു പോകില്ല, അവസാനം വരെ പോരാടും’ എന്നായിരുന്നു യുക്രൈൻ ജനതയോടുള്ള പ്രസിഡന്റിന്റെ വീഡിയോ സന്ദേശം. കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നിൽ നിന്നായിരുന്നു സന്ദേശം.

Also Read: Russia-Ukraine Crisis: മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ റൊമാനിയയിലേക്കും ഹംഗറിയിലേക്കും ഇന്ന് വിമാനങ്ങൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine crisis pope francis personal appeal for peace