Ukraine Russia War Highlights: റഷ്യൻ അധിനിവേശ സേന ഉക്രേനിയൻ നഗരങ്ങളെ വളയുകയും ബോംബെറിഞ്ഞ് ആക്രമണം നടത്തുകയും ചെയ്തതിനാൽ ഉപരോധിക്കപ്പെട്ട പൗരന്മാരെ ഒഴിപ്പിക്കാൻ വെടിനിർത്തലും മാനുഷിക ഇടനാഴിയും വേണമെന്ന് വ്യാഴാഴ്ച റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ യുക്രൈൻ അഭ്യർത്ഥിച്ചു. റഷ്യയും യുക്രൈനും തമ്മിൽ ബലാറസിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
. നആക്രമണം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്കു തയാറാണെന്നും എന്നാല്‍ യുക്രൈന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ റഷ്യന്‍ പ്രതിനിധി സംഘം ഈ ആഴ്ച ആദ്യം യുക്രൈന് സംഘത്തിനു സമര്‍പ്പിച്ചുവെന്നും വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണത്തിനായി കാക്കുകയാണെന്നും ലാവ്റോവ് പറഞ്ഞിരുന്നു.
പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനു തുടര്‍ച്ചയായി ആയുധം നല്‍കുകയും സൈനികരെ പരിശീലിപ്പിക്കുകയും റഷ്യയ്ക്കെതിരായ ഒരു കോട്ടയായി മാറ്റാന്‍ അവിടെ താവളങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിനിടെ വര്‍ധിച്ചുവരുന്ന സിവിലിയന്‍ മരണസംഖ്യയുടെയും വ്യാപക സ്വത്ത് നാശത്തിന്റെയും സാഹചര്യത്തില്‍ യുദ്ധക്കുറ്റങ്ങള്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ അല്ലെങ്കില്‍ വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളെന്ന് വിശ്വസിക്കപ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. കോടതിയിലെ ഡസന്‍ കണക്കിന് അംഗരാജ്യങ്ങള്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി വൈകി ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന് അന്വേഷണം പ്രഖ്യാപിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹര്‍കിവിലെ റഷ്യന്‍ ആക്രമണത്തില്‍ 34 സാധരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന് അറിയിച്ചിരുന്നു. അതേസമയം, യുക്രൈന്റെ തലസ്ഥാനമായ കീവിലേക്കുള്ള റഷ്യയുടെ മുന്നേറ്റം കഴിഞ്ഞ മൂന്ന് ദിവസമായി കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു.
ഹര്‍കിവ്, ചെർനിഹിവ്, മരിയുപോൾ എന്നീ നഗരങ്ങള്‍ യുക്രൈനിന്റെ അധീനതയില്‍ തന്നെയാണ്. ബുധനാഴ്ച രാവിലെ ഹെര്‍സണ്‍ പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെൻസ്കിയുടെ ഉപദേശകൻ അവകാശവാദം നിഷേധിച്ചു.
റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം 7,000 ത്തിലധികം സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്. മുതിർന്ന ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരെ തടവിലാക്കിയതായി യുക്രൈന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുടെ സൈനിക ഉപദേഷ്ടാവ് ബുധനാഴ്ച പറഞ്ഞു.
യുക്രൈനിന്റെ തെക്കൻ മേഖലയിലെ നഗരങ്ങളിലൊന്നായ ഹെര്‍സണ്‍ റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം നഗരത്തിന്റെ തെരുവുകളിലെത്തിയെന്നും സിറ്റി കൗൺസിൽ കെട്ടിടത്തിലേക്ക് കടന്നതായും നഗരത്തിന്റെ മേയർ ഇഗോർ കോലിഖയേവ് നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ യുഎൻ ജനറൽ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചു. 141 രാജ്യങ്ങള്‍ റഷ്യക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. 193 അംഗങ്ങളാണ് യുഎന്‍ ജനറല്‍ അസംബ്ലിയിലുള്ളത്. ചൈനയും ഇന്ത്യയും ഉൾപ്പെടെ 35 അംഗങ്ങൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
റഷ്യ, സിറിയ, ബലാറസ്, എറിത്രിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. യുക്രൈനെതിരായ ആക്രമണത്തില്‍ നിന്ന് റഷ്യന്‍ പിന്മാറണമെന്നായിരുന്നു പ്രമേയത്തിന്റെ കാതല്‍. റഷ്യന്‍ അധിനിവേശത്തെ യുഎന്‍ ജനറല്‍ അസംബ്ലി അപലപിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.
റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ യുക്കൈനില് രണ്ടായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന് എമര്‍ജെന്‍സി സര്‍വീസ് അറിയിച്ചിരുന്നു. മൂന്നാം ലോക മഹായുദ്ധമുണ്ടായല് അത് ആണവായുധങ്ങളുടേതായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്റോവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
6,000 റഷ്യക്കാരെ പോരാട്ടത്തില്‍ കൊലപ്പെടുത്തിയെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും അവകാശപ്പെടുന്നു. ഹാര്‍കീവിലും, കീവിലും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹാര്‍കീവില്‍ ഉഗ്രസ്ഫോടനങ്ങള്‍ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന് യുക്രൈനിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രൈനിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രൈനിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.
Also Read: യുക്രൈന് ആണവായുധ ശേഖരം ഉപേക്ഷിച്ചത് എന്തിന്? ബുഡാപെസ്റ്റ് മെമ്മോറാണ്ടം വീണ്ടും ചർച്ചയിൽ
റഷ്യൻ അധിനിവേശ സേന ഉക്രേനിയൻ നഗരങ്ങളെ വളയുകയും ബോംബെറിഞ്ഞ് ആക്രമണം നടത്തുകയും ചെയ്തതിനാൽ ഉപരോധിക്കപ്പെട്ട പൗരന്മാരെ ഒഴിപ്പിക്കാൻ വെടിനിർത്തലും മാനുഷിക ഇടനാഴിയും വേണമെന്ന് വ്യാഴാഴ്ച റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ യുക്രൈൻ അഭ്യർത്ഥിച്ചു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ മറ്റ് ടീമുകളുടെ ബഹിഷ്കരണ ഭീഷണിയെത്തുടർന്ന് ഗെയിംസിന്റെ തലേന്ന് ബീജിംഗിൽ നടക്കുന്ന ശീതകാല പാരാലിമ്പിക്സിൽ നിന്ന് റഷ്യൻ, ബെലാറഷ്യൻ അത്ലറ്റുകളെ വിലക്കിയതായി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി (ഐപിസി) അറിയിച്ചു.
ബെലാറസിൽ റഷ്യൻ പക്ഷവുമായി ചർച്ചകൾക്കായി യുക്രൈനിയൻ ചർച്ചാ പ്രതിനിധി സംഘം ഹെലികോപ്റ്ററിൽ എത്തിയതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
ക്രെയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന പ്രവർത്തനം തുടരുകയാണെന്നും “ഖാർകിവ്, സുമി, കിഴക്കൻ ഉക്രെയ്നിലെ മറ്റ് നഗരങ്ങളിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു,” എന്നും വിദേശകാര്യ മന്ത്രാലയം.
“കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനഞ്ച് വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങി. മൂവായിരത്തിലധികം ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്,” മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഫെബ്രുവരി 28 ന്, നോർത്ത് ഖാർകിവിൽ നടന്ന ഒരു ആക്രമണത്തിൽ ഒരു കുട്ടിയും കുടിവെള്ളം ശേഖരിക്കുന്ന മൂന്ന് പേരും അടക്കം നാല് സിവിലിയൻമാർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ.
At approximately 12:30 local time, an apparent indiscriminate attack in North #kharkiv killed at least 4 civilians, including a child and 3 people collecting drinking water. At least 16 more people were injured. Our 3D model is based on verified videos and witness testimonies. pic.twitter.com/fvWNewKleO
— Amnesty International (@amnesty) March 3, 2022
തിരുവനന്തപുരം: യുക്രെയ്നില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കും.
യുക്രെയ്നില്‍ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ കണ്ട്രോള് റൂമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ഈ കണ്ട്രോള് റൂമില്‍ ബന്ധപ്പെടേണ്ടതാണ്. കോവിഡ് ഐസിയുവിലും നോണ്‍ കോവിഡ് ഐസിയുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റി വയ്ക്കും. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്സിനെ നിയോഗിക്കും. ആംബുലന്‍സ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പരിശോധിക്കുന്നതാണ്. ആവശ്യമായവര്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും നല്‍കും. കൗണ്‍സിലിംഗ് ആവശ്യമായവര്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
യുക്രൈനിയന്‍ തലസ്ഥാനത്തെക്കുള്ള റഷ്യയുടെ മുന്നേറ്റം കഴിഞ്ഞ മൂന്ന് ദിവസമായി കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു. ഹാര്‍കിവ്, ചെർനിഹിവ്, മരിയുപോൾ എന്നീ നഗരങ്ങള്‍ യുക്രൈനിന്റെ അധീനതയില്‍ തന്നെയാണ്. ബുധനാഴ്ച രാവിലെ ഹെര്‍സണ്‍ പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെൻസ്കിയുടെ ഉപദേശകൻ അവകാശവാദം നിഷേധിച്ചു.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് 5.75 ലക്ഷം പേര് യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് പാലയനം ചെയ്തതായി ബോര്‍ഡര്‍ ഗ്വാര്‍ഡ് അറിയിച്ചു.
യുക്രൈനും റഷ്യയുടെ തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. ചര്‍ച്ച എവിടെ വച്ചാണ് നടക്കുന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ആദ്യ ഘട്ട ചര്‍ച്ചകള്‍ വിജയകരമായിരുന്നില്ല.
യുക്രൈനിലെ പൗരന്മാരുടെ രക്ഷാദൗത്യത്തിനായി വ്യോമസേനയുടേത് ഉള്‍പ്പെടെ 19 വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 3,726 പേരെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്നാണ് മന്ത്രി പറയുന്നത്.
യുക്രെയിനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും.
റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം 7,000 ത്തിലധികം സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്. മുതിർന്ന ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരെ തടവിലാക്കിയതായി യുക്രൈന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുടെ സൈനിക ഉപദേഷ്ടാവ് ബുധനാഴ്ച പറഞ്ഞു.