scorecardresearch

മേക്ക് ഇന്‍ ഇന്ത്യ: നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍

എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ റഷ്യന്‍ നിര്‍മ്മിത കാറുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പുടിന്‍

എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ റഷ്യന്‍ നിര്‍മ്മിത കാറുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പുടിന്‍

author-image
WebDesk
New Update
Putin|Russia| Ukraine|Yevgeny Prigozhin

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

ന്യൂഡല്‍ഹി: 'മേക്ക് ഇന്‍ ഇന്ത്യ' നയം പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടികാട്ടിയ പുടിന്‍ ഇന്ത്യയെപ്പോലുള്ള പങ്കാളികളില്‍ നിന്ന് റഷ്യക്ക് പഠിക്കാന്‍ കഴിയുമെന്നും പറഞ്ഞു.

Advertisment

വ്‌ലാഡിവോസ്റ്റോക്കില്‍ നടന്ന എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ റഷ്യന്‍ നിര്‍മ്മിത കാറുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പുടിന്‍ പറഞ്ഞു. 'ഇക്കാര്യത്തില്‍, നമ്മുടെ പല പങ്കാളികളില്‍ നിന്നും, അതായത് ഇന്ത്യയിലെ പങ്കാളികളില്‍ നിന്നും നമ്മള്‍ പഠിക്കണം.' ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

''അവര്‍ കൂടുതലും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാറുകളുടെയും കപ്പലുകളുടെയും ഉല്‍പാദനത്തിലും ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള 'മെയ്ക്ക് ഇന്‍ ഇന്ത്യ' കാമ്പെയ്ന്‍ 2014 മുതല്‍ പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ മൂലക്കല്ലാണ്."

''ഞങ്ങള്‍ക്ക് (റഷ്യന്‍ നിര്‍മ്മിത) ഓട്ടോമൊബൈലുകള്‍ ഉണ്ട്, ഞങ്ങള്‍ അവ ഉപയോഗിക്കണം; ഇത് തികച്ചും നല്ലതാണ്,'' പുടിന്‍ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത കാറുകളുടെ ഉപയോഗം ഒരു വിദേശ വ്യാപാര ലംഘനത്തിനും ഇടയാക്കില്ല. വ്യത്യസ്ത വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏതൊക്കെ കാറുകളാണ് ഓടിക്കാന്‍ കഴിയുക എന്നതിനെക്കുറിച്ച് നമ്മള്‍ ഒരു നിശ്ചിത ശൃംഖല സൃഷ്ടിക്കണം, അതിലൂടെ അവര്‍ ആഭ്യന്തരമായി നിര്‍മ്മിച്ച കാറുകള്‍ ഉപയോഗിക്കും. ഈ കാറുകള്‍ വാങ്ങുന്നത് തുടരാനുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ലോജിസ്റ്റിക്സ് കാര്യക്ഷമമായതിനാല്‍ ഇത് ചെയ്യാന്‍ എളുപ്പമായിരിക്കും ''അദ്ദേഹം പറഞ്ഞു.

Advertisment

ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി സ്ഥാപിച്ച 'ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി' യെ കുറിച്ചും പ്ലീനറി സമ്മേളനത്തില്‍ പുടിന്‍ സംസാരിച്ചു. സാമ്പത്തിക ഇടനാഴി റഷ്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നും വാസ്തവത്തില്‍ ഇത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും പുടിന്‍ പറഞ്ഞു, വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍, ചൈനീസ് പദ്ധതികളുടെ നടത്തിപ്പിനെ ഇടനാഴി ബാധിക്കുമോ എന്ന ചോദ്യത്തിന്, ''ഇത് നമ്മുടെ നല്ലതിന് വേണ്ടിയാണെന്ന് ഞാന്‍ കരുതുന്നു; അത് ലോജിസ്റ്റിക്‌സ് വികസിപ്പിക്കാന്‍ നമ്മെ സഹായിക്കും.'' പുടിന്‍ പറഞ്ഞു.

അവസാന നിമിഷമാണ് അമേരിക്ക ഇതിന്റെ ഭാഗമായത്, പക്ഷേ ചില ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി അല്ലാതെ അവര്‍ അതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. നമ്മളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്ന ഒന്നും ഇവിടെ കാണുന്നില്ല, ചെനയുടെ വിവാദമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (ബിആര്‍ഐ) ബദലായാണ് പുതിയ സാമ്പത്തിക ഇടനാഴിയെ കാണുന്നത്.

Vladimir Putin Modi India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: