scorecardresearch

യുക്രെയ്ൻ യുദ്ധം; റഷ്യയുടെ നിർണായക നീക്കം, സമാധാന ചർച്ചകൾക്കായി സെലെൻസ്‌കിയെ ക്ഷണിച്ചു

സെലെൻസ്‌കി മോസ്‌കോയിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു

സെലെൻസ്‌കി മോസ്‌കോയിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു

author-image
WebDesk
New Update
Ukrainian President Volodymyr Zelenskyy

Russia -Ukrainian War Updates

Ukrainian War Updates: മോസ്‌കോ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കിയെ സമാധാന ചർച്ചകൾക്കായി മോസ്‌കോയിലേക്ക് ക്ഷണിച്ച് റഷ്യ. യുക്രെയ്നിലെ നാല് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് ക്രെംലിൻ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ചർച്ചകൾക്കായി സെലെൻസ്‌കി മോസ്‌കോയിലെത്തണമെന്ന ആവശ്യം റഷ്യ വീണ്ടും ആവർത്തിച്ചു. എന്നാൽ ഇതിനോട് യുക്രെയ്ൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment

Also Read:യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ

സെലെൻസ്‌കി മോസ്‌കോയിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു. ചർച്ചകൾ ഫലപ്രദമാകണമെങ്കിൽ കൃത്യമായ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷവും റഷ്യ സമാനമായ ക്ഷണം നടത്തിയിരുന്നു. എന്നാൽ, തന്റെ രാജ്യത്തിന് നേരെ മിസൈലുകൾ വർഷിക്കുന്ന രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് താൻ വരില്ലെന്ന് പറഞ്ഞ് സെലെൻസ്‌കി അന്ന് ആ ക്ഷണം നിരസിച്ചിരുന്നു. പകരം പുടിൻ കിവിയിലേക്ക് വരണമെന്നാണ് അദ്ദേഹം അന്ന് നിർദ്ദേശിച്ചത്.

Also Read:യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

കഴിഞ്ഞ വാരാന്ത്യത്തിൽ യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ത്രികക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് റഷ്യയുടെ ഈ പുതിയ നീക്കം. റഷ്യയും യുക്രെയ്നും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ ഞായറാഴ്ച പുനരാരംഭിക്കാനിരിക്കുകയാണ്.

Also Read:ആശങ്ക പങ്കുവെച്ച് ട്രംപ്; യുക്രെയിന് വിജയിക്കാൻ കഴിയുമോയെന്ന് സംശയം

സമാധാന ചർച്ചകൾ സജീവമാണെങ്കിലും, യുക്രെയ്നിലെ പ്രദേശങ്ങളുടെ നിയന്ത്രണം, സമാധാന സേനയുടെ സാന്നിധ്യം, സപ്പോറീഷ്യ ആണവനിലയത്തിന്റെ ഭാവി എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴും വലിയ ഭിന്നത നിലനിൽക്കുന്നുണ്ട്.യുദ്ധം അവസാനിപ്പിക്കാനുള്ള പ്രക്രിയയിൽ വളരെ നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Read More: ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

Ukraine War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: