scorecardresearch
Latest News

ഇന്ത്യക്കാരുടെ സുരക്ഷിത യാത്രയ്ക്കായി ‘മാനുഷിക ഇടനാഴി’ ഒരുക്കാൻ ശ്രമിക്കുകയാണ്: ഇന്ത്യയിലെ റഷ്യൻ അംബാസഡർ

ഏകദേശം 4,000 ത്തോളം വരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ റഷ്യൻ അതിർത്തിയോട് ചേർന്ന് യുക്രൈനിന്റെ കിഴക്ക്, വടക്ക്-കിഴക്കൻ മേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്

ഇന്ത്യക്കാരുടെ സുരക്ഷിത യാത്രയ്ക്കായി ‘മാനുഷിക ഇടനാഴി’ ഒരുക്കാൻ ശ്രമിക്കുകയാണ്: ഇന്ത്യയിലെ റഷ്യൻ അംബാസഡർ
ഫയൽ ചിത്രം

ന്യൂഡൽഹി: റഷ്യ-യുക്രൈൻ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ മോസ്‌കോ ‘മാനുഷിക ഇടനാഴി’ ഒരുക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യയിലെ നിയുക്ത റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് റഷ്യൻ പ്രതിനിധിയുടെ പ്രതികരണം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രം ഡൽഹിയിലെത്തിയ അലിപോവ് രാഷ്ട്രപതിക്ക് യോഗ്യതാപത്രം സമർപ്പിച്ച് ഔദ്യോഗികമായി സ്ഥാനമേറ്റിട്ടില്ല. എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട അദ്ദേഹം, റഷ്യ-യുക്രൈൻ അതിർത്തിയിലൂടെ ഒരു “മാനുഷിക ഇടനാഴി” ഒരുക്കുകയാണെന്നും അതിലൂടെ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനാകുമെന്നും പറഞ്ഞു.

സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യ റഷ്യ, യുക്രൈൻ അധികൃതരെ അറിയിച്ചതിനെ തുടർന്നാണിത് . കണക്കുകൾ പ്രകാരം, ഏകദേശം 4,000 ത്തോളം വരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ റഷ്യൻ അതിർത്തിയോട് ചേർന്ന് യുക്രൈനിന്റെ കിഴക്ക്, വടക്ക്-കിഴക്കൻ മേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യയുടെ ആശങ്ക അറിയിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ല ബുധനാഴ്ച റഷ്യയുടെയും യുക്രൈനിന്റെയും അംബാസഡർമാരെ വിളിച്ചിരുന്നു. ഖാർകീവിലും മറ്റ് സംഘർഷ മേഖലകളിലെ കുടുങ്ങിയ ഇന്ത്യക്കാരെ ഉടനെ സുരക്ഷിതമായി കടത്തിവിടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. റഷ്യയിലെയും യുക്രൈനിലേയും ഇന്ത്യൻ അംബാസഡർമാരും സമാന നടപടി സ്വീകരിച്ചിരുന്നു.

ഖാർകീവിലെ സാഹചര്യം മോശമാകുന്നത് വളരെ ആശങ്കാജനകമാണെന്നും, അവിടങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണനയെന്നും വൃത്തങ്ങൾ പറഞ്ഞു.

Also Read: Russia-Ukraine Crisis Live: ഹെർസൺ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ സേന; 6000 റഷ്യക്കാർ കൊല്ലപ്പെട്ടെന്ന് സെലൻസ്കി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia humaitarian corridor passage indians envoy