മോസ്കോ: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനേയും വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനേയും വിമര്‍ശിച്ച് റഷ്യ രംഗത്ത്. കിൻഡർ ഗാർഡനിലെ കുട്ടികളെ പോലെയാണ് ഇരുവരും പെരുമാറുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഇരുവരും തമ്മിലുളള പോർവിളി ഒഴിവാക്കേണ്ടതാണെന്നും ഇരുകൂട്ടരും സംയമനം പാലിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ പരസ്പരം നടത്തുന്ന പോർവിളിക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകരാജ്യങ്ങൾക്കിടയിൽ ഉള്ളത്. അമേരിക്ക-ഉത്തരകൊറിയ പോരിനെതിരെ ഓസ്ട്രേലിയയും പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. നേരത്തെ മനോനില തെറ്റിയ വൃദ്ധനാണ് ട്രംപെന്ന് കിം ജോങ് ഉന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി കിം ജോങ് ഉന്‍ ഭ്രാന്തനാണെന്നും മുന്പില്ലാത്ത വിധം അയാള്‍ പരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ