scorecardresearch

Covid-19 Vaccine: ലോകത്തെ ആദ്യത്തെ കോവിഡ്-19 വാക്‌സിന് റഷ്യ അനുമതി നല്‍കി

Covid-19 Vaccine: ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, മറ്റു അപകട സാധ്യതയുള്ള സംഘങ്ങള്‍ എന്നിവര്‍ക്കാകും ആദ്യം വാക്‌സിന്‍ ലഭിക്കുക

Covid-19 Vaccine: ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, മറ്റു അപകട സാധ്യതയുള്ള സംഘങ്ങള്‍ എന്നിവര്‍ക്കാകും ആദ്യം വാക്‌സിന്‍ ലഭിക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Covid-19 Vaccine, കോവിഡ്-19 വാക്‌സിന്‍, russia coronavirus vaccine,റഷ്യ കൊറോണവൈറസ് വാക്‌സിന്‍, russia covid-19 vaccine, റഷ്യ കോവിഡ്-19 വാക്‌സിന്‍, russia vaccine, റഷ്യ വാക്‌സിന്‍,putin vaccine, putin coronavirus vaccine, പുടിന്‍ കൊറോണവൈറസ് വാക്‌സിന്‍, russian vaccine name, റഷ്യന്‍ വാക്‌സിന്‍ പേര്, russian vaccine price, റഷ്യന്‍ വാക്‌സിന്‍ വില, Russian vaccine in market, റഷ്യന്‍ വാക്‌സിന്‍ വിപണിയില്‍, russian vaccine india, റഷ്യന്‍ വാക്‌സിന്‍ ഇന്ത്യ, Russian vaccine news, റഷ്യന്‍ വാക്‌സിന്‍ വാര്‍ത്ത, iemalayalam, ഐഇമലയാളം

Covid-19 Vaccine: ലോകത്തിലെ ആദ്യത്തെ കോവിഡ്-19 വാക്‌സിന് റഷ്യയുടെ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മനുഷ്യരില്‍ രണ്ട് മാസത്തോളം പരീക്ഷിച്ചശേഷം അനുമതി നേടിയത്. വാക്‌സിന് അനുമതി നല്‍കിയത് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് അറിയിച്ചത്. വാക്‌സിന്റെ അവസാന ഘട്ട സുരക്ഷാ, കാര്യക്ഷമത പരീക്ഷണങ്ങള്‍ തുടരും. അതേസമയം, വന്‍തോതില്‍ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്യും.

Advertisment

വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ആഗോള മത്സരത്തില്‍ വിജയിക്കുന്നതിനുള്ള റഷ്യയുടെ നിശ്ചയദാര്‍ഢ്യമാണ് അവരുടെ വാക്‌സിന് നിയമപരമായ അനുമതി നല്‍കുന്നതിലൂടെ കാണിക്കുന്നത്. പക്ഷേ, ശാസ്ത്രത്തിനും സുരക്ഷയ്ക്കും മുന്നില്‍ രാജ്യത്തിന്റെ അഭിമാനത്തെ മുന്‍നിര്‍ത്തുന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. കോവിഡ്-19 വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി റഷ്യ മാറുമെന്ന് നേരത്തെ അവര്‍ അവകാശപ്പെട്ടിരുന്നു.

Read Also: Covid-19 Vaccine: റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടന്‍; റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

വാക്‌സിന്‍ എല്ലാ ആവശ്യമായ പരിശോധനകളിലൂടെയും കടന്നുപോയെന്ന് പ്രസിഡന്റ് പുടിന്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും നല്ല അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, മറ്റു അപകട സാധ്യതയുള്ള സംഘങ്ങള്‍ എന്നിവര്‍ക്കാകും ആദ്യം വാക്‌സിന്‍ ലഭിക്കുകയെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read in English: Russia claims first Covid-19 vaccine

Coronavirus Vaccine Vaccination Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: