scorecardresearch

കൂപ്പുകുത്തി രൂപ; ഡോളറിനെതിരെ മൂല്യം 90.87 എന്ന റെക്കോഡ് താഴ്ചയിലേയ്ക്ക്

ഇന്നലെ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം, നവംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 24.53 ബില്യൺ യുഎസ് ഡോളറായി ചുരുങ്ങി

ഇന്നലെ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം, നവംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 24.53 ബില്യൺ യുഎസ് ഡോളറായി ചുരുങ്ങി

author-image
WebDesk
New Update
RBI, Reserve Bank Of India

ഡോളറിനെതിരെ മൂല്യം 90.87 എന്ന റെക്കോഡ് താഴ്ചയിലേയ്ക്ക്

മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴോട്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.87 എത്തി. തുടർച്ചയായി വിദേശ നിക്ഷേപം പിൻവലിക്കുന്നതും ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ഒരു മുന്നേറ്റവും ഉണ്ടാകാത്തതുമാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. എന്നാൽ ദുർബലമായ ഗ്രീൻബാക്കും ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഇടിവും ആഭ്യന്തര യൂണിറ്റിലെ കൂടുതൽ നഷ്ടങ്ങൾ പരിമിതപ്പെടുത്തിയതായി ഫോറെക്സ് വ്യാപാരികൾ പറയുന്നു. ഇന്നലെ രൂപയ്ക്ക് 29 പൈസ കുറഞ്ഞ് 90.78 രൂപയായിരുന്നു.

Advertisment

Also Read:കനത്ത മൂടൽ മഞ്ഞ്; ഡൽഹിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിത്തം; നാല് മരണം, നിരവധി പേർക്ക് പരിക്ക്

'വർഷാവസാനത്തിന് മുമ്പ് ആദ്യ ഘട്ടം ഒപ്പുവയ്ക്കുമെന്ന് വാണിജ്യ സെക്രട്ടറി പറഞ്ഞതും കരാർ ഒപ്പിടുന്നതിന് ഏറ്റവും അടുത്തെത്തിയിരിക്കുന്നു എന്ന വാർത്തകളും യുഎസ്-ഇന്ത്യ വ്യാപാര കരാറിൽ നിന്ന് ഇന്ത്യ അകലെയാണെന്നാണ് തോന്നിപ്പിക്കുന്നു,' -ഫിൻറെക്സ് ട്രഷറി അഡൈ്വസേഴ്സ് എൽഎൽപിയുടെ ട്രഷറി മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു. വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) ഒഴുക്ക് തുടരുന്നതിനാൽ വ്യാപാര കമ്മി കുറച്ചാലും രൂപയുടെ മൂല്യം വീണ്ടെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ഇൻഡിഗോ പ്രതിസന്ധി; മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചുവിട്ടു

ഒക്ടോബറിൽ കയറ്റുമതി 19.37 ശതമാനം ഉയർന്ന് 38.13 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു. എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതി വർധിച്ചതാണ് ഇതിന് കാരണമായത്.അതേസമയം, സ്വർണം, അസംസ്‌കൃത എണ്ണ, കൽക്കരി, കോക്ക് എന്നിവയുടെ കയറ്റുമതിയിലുണ്ടായ ഇടിവ് കാരണം രാജ്യത്തിന്റെ ഇറക്കുമതി 1.88 ശതമാനം കുറഞ്ഞ് 62.66 ബില്യൺ യുഎസ് ഡോളറിലെത്തി. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഇന്നലെ വിദേശ നിക്ഷേപകർ 1,468.32 കോടി രൂപയുടെ ഓഹരികൾ വിറ്റു.

കൂടാതെ പയർവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പ്രതിമാസ അടിസ്ഥാനത്തിൽ വർധനവുണ്ടായിട്ടും, നവംബറിൽ മൊത്തവില പണപ്പെരുപ്പം 0.32 ശതമാനമായി തുടരുന്നുവെന്ന് ഇന്നലെ പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Also Read:തൊഴിലുറപ്പ് പദ്ധതിയിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങൾക്കും സാമ്പത്തിക ബാധ്യത

മൊത്തവില സൂചിക  അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 1.21 ശതമാനവും കഴിഞ്ഞ വർഷം നവംബറിൽ 2.16 ശതമാനവുമായിരുന്നു. അതേസമയം, ഡോളർ സൂചിക 0.03 ശതമാനം കുറഞ്ഞ് 98.27 എന്ന നിലയിലായിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.61 ശതമാനം കുറഞ്ഞ് ബാരലിന് 60.19 യുഎസ് ഡോളറായി. ആഭ്യന്തര ഓഹരി വിപണി സൂചികയായ സെൻസെക്സ് 363.92 പോയിന്റ് താഴ്ന്ന് 84,849.44 എന്ന നിലയിലും നിഫ്റ്റി 106.65 പോയിന്റ് താഴ്ന്ന് 25,920.65 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read More:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

Indian Rupee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: