Latest News

കൂപ്പുകുത്തി രൂപ; കുതിച്ചുയർന്ന് ഡോളർ

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടുന്നതും രുപയ്‍‍ക്ക് തിരിച്ചടിയായി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. ഡോളറിനെതിരെ 73.75 രൂപയാണ് നിലവിലെ നിരക്ക്, ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന നിരക്കാണ് ഇത്. യുഎസ് കടപ്പത്രത്തില്‍നിന്നുള്ള ആദായം വര്‍ധിച്ചതുമൂലം വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിനെ തുടർന്നാണ് രൂപയുടെ മൂല്യവും ഇടിഞ്ഞത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലകൂടുന്നതും രുപയ്‍‍ക്ക് തിരിച്ചടിയായി. നാലുവർഷത്തിനിടയിലെ ഉയർന്ന നിരക്കാണ് എണ്ണ വിലയിലും രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 85 ഡോളറാണ് ആഗോള വിപണിയിൽ എണ്ണവില. എണ്ണ ഇറക്കുമതിക്ക് കമ്പനികൾ ധാരാളം ഡോളർ വാങ്ങേണ്ടിവരുന്നതു രൂപയുടെ പതനത്തിന് കാരണമാകുന്നു.

രൂപയുടെ മൂല്യതകർച്ചയും ക്രൂഡ് ഓയിൽ വിലകുതിപ്പും റിസർവ്വ് ബാങ്ക് നയ പ്രഖ്യാപനത്തിലും സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. വെളളിയാഴ്ച നടക്കുന്ന നയ പ്രഖ്യാപനത്തിൽ മുഖ്യ പലിശ നിരക്കുകൾ കൂട്ടിയേക്കുമെന്നാണ് സൂചന.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rupee hitting record lows may prompt rbi to hike interest rates more aggressively

Next Story
ഇന്ധന വിലയിൽ ആശ്വാസം; പെട്രോൾ, ഡീസൽ വില കുറച്ചുpetrol, Petroleum ministry
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express